Breaking NewsFeatured

ദുബൈയിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്; എട്ടംഗ സംഘം പിടിയിൽ

അയൽരാജ്യങ്ങളിൽനിന്ന് വ്യാജമായി ലൈസൻസുകൾ തരപ്പെടുത്തി യു.എ.ഇ ഡ്രൈവിങ് ലൈസൻസുകളിലേക്ക് മാറ്റിയെടുത്ത എട്ടംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. പരീക്ഷകളോ പരിശീലനമോ ഇല്ലാതെ വിദേശ ലൈസൻസുകൾ യു.എ.ഇ ലൈസൻസുകളാക്കി മാറ്റാനുള്ള അന്താരാഷ്ട്ര കരാറുകളെ ദുരുപയോഗം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. ഒരു ലൈസൻസിന് പതിനായിരം ദിർഹം വീതമാണ് പ്രതികൾ ഈടാക്കിയിരുന്നത്. ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, വിദേശകാര്യ മന്ത്രാലയം, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

നിയമപരമായ പരിശീലനങ്ങളും പരീക്ഷകളും ഒഴിവാക്കി ലൈസൻസ് നേടുന്നത് പൊതുറോഡുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ ലൈസൻസുകൾ പണം നൽകി സ്വന്തമാക്കുന്നവർക്കെതിരെയും കർശന നിയമനടപടികളും പിഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അംഗീകൃത സ്ഥാപനങ്ങൾ വഴി ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് മാത്രം ഡ്രൈവിങ് ലൈസൻസ് നേടണമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Shares:

Related Posts

Breaking News

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​
Breaking News

കുട്ടികളുടെ വായനോത്സവത്തിന് നാളെ കൊടിയിറക്കം

ഷാർജ - ഷാർജയില്‍ മെയ് മൂന്നിന്ന് ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു. കുഞ്ഞുമനസുകളെ അറിവിന്റെയും, ആകാംഷയുടെയും നാമ്പുകൾ നട്ടെടുക്കുന്ന നിരവധി വർക്ക്‌ഷോപ്പുകളും,
Featured

ഷാർജ കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് കൊടിയേറും

ഷാർജ - ട്രെയിന്‍ യുവർ ബ്രെയിന്‍ (നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക) എന്ന ശീർഷകത്തിൽ14 മത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് മെയ് മൂന്നിന് ഷാർജയില്‍ തുടക്കമാകും. മെയ് 14 വരെ നടക്കുന്ന വായനോത്സവത്തില്‍ 1658 വർക് ഷോപ്പുകളും സെഷനുകളും 66 രാജ്യങ്ങളില്‍ നിന്നുളള
Leave a Reply

Your email address will not be published. Required fields are marked *