മസ്കത്ത്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി ഒമാൻ. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ കാർഷിക-മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 623.5 ദശലക്ഷം ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 603.6 ദശലക്ഷം റിയാലിനെ അപേക്ഷിച്ച് 3.3 ശതമാനമാണ് വളർച്ച. ‘ഇന്നത്തെ നവീകരണം, നാളത്തെ ഭക്ഷണം’ എന്ന പ്രമേയത്തിൽ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ലോക ഭക്ഷ്യദിനാചരണം. ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾക്കനുസരിച്ച് ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപാദനശേഷി വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ രാജ്യം ഊർജിതമാക്കിയിട്ടുണ്ട്. 2021 മുതൽ 2025 വരെ 1.8 ബില്യൺ ഒമാനി റിയാലിലധികം നിക്ഷേപത്തോടെ 493 പദ്ധതികൾ നടപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
- Home
- Breaking News
- മാനിൽ കാർഷിക-മത്സ്യബന്ധന മേഖലയിൽ 3.3% വളർച്ച; ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ
മാനിൽ കാർഷിക-മത്സ്യബന്ധന മേഖലയിൽ 3.3% വളർച്ച; ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ
Related Posts
കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ് നേരിട്ടതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. പുതിയ കണക്ക് പ്രകാരം 2024ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് 732.85 ടണ് വിറ്റപ്പോള് ഈ വര്ഷം
Dubai: Danube Properties, one of the UAE’s leading private real estate developers, proudly unveiled its latest residential marvel – Sparklz by Danube – at the International Property Show (IPS) 2025. The launch took
കുവൈത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വദേശിവത്കരണവും മൂലം കുവൈത്തില്നിന്ന് കഴിഞ്ഞ വർഷം 1,78,919 പേർ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പി.എ.സി.ഐ) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2021 മധ്യത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 28,97,522 ആയിരുന്നു.
ദുബായ് - ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബായ് ലോക മാരത്തൺ ഞായറാഴ്ച എക്സ്പോ സിറ്റിയിൽ തുടക്കം കുറിച്ചു. 10,000 ലേറെ പേരാണ് മാരത്തണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിന്നത്. നേരത്തെ ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ,





