Breaking NewsFeatured

ദുബൈയിലെ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ; നഗരഭംഗി സംരക്ഷിക്കാൻ നടപടി

ദുബൈയിലെ ഔട്ട്ഡോർ പരസ്യങ്ങൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിന്റെ ദൃശ്യഭംഗിയും സാംസ്കാരിക തനിമയും സംരക്ഷിക്കുന്നതിനൊപ്പം പരസ്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പരസ്യങ്ങളിലെ എഴുത്തുകൾ, ചിത്രങ്ങൾ, ലോഗോകൾ, ആനിമേഷനുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ഇന്ററാക്ടീവ് സംവിധാനങ്ങൾ എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും വളർച്ച കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പരസ്യങ്ങൾ ദുബൈയുടെ നഗരപരിസരത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം പൊതുസുരക്ഷയ്ക്കും ഉപഭോക്തൃ സംരക്ഷണത്തിനും പ്രാധാന്യം നൽകും.

പരസ്യ ഏജൻസികൾക്കും ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും പുതിയ മാർഗനിർദേശങ്ങൾ സഹായകരമാകും. നടപടിക്രമങ്ങൾ ലളിതമാക്കാനും പരസ്യങ്ങളുടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

നഗരത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള പരസ്യനിർമാണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ നടപടി.

Shares:

Related Posts

Breaking News

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ
Breaking News

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്
Breaking News

തിരുവനന്തപുരത്ത് കനത്ത പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി.

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. ഇന്ന് മുട്ടത്തറയിൽ മൂന്നു പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. ഒരാൾ കാർ ടെസ്റ്റിനും രണ്ടുപേർ ഇരുചക്ര വാഹന ടെസ്റ്റിനുമാണ് എത്തിയത്. ടെസ്റ്റിന് എത്തിയവരെ സമരക്കാർ
Entertainment

ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ദുബായിൽ സ്വയംഭരണ പൈലറ്റിംഗ് ഡെലിവറി “ത​ല​ബോ​ട്ടു​ക​ൾ”

ദുബായ് - ഇനിമുതൽ ദുബായിലെ ഭക്ഷണ വിതരണ ആ​പ്പി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത്​ കാ​ത്തി​രി​ക്കു​ന്ന​വ​രെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കു​ന്ന​ത്​ ഇ​നി റോ​ബോ​ട്ടു​ക​ളാ​യി​രി​ക്കും. ദുബായിലാണ് ഇത്തരം വി​പ്ല​വ​ക​ര​മാ​യ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കാ​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) യാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. ന​ഗ​ര​ത്തി​ലെ
Leave a Reply

Your email address will not be published. Required fields are marked *