FeaturedSports

ഹാർദിക് പാണ്ഡ്യയ്ക്ക് നീണ്ട ഇടവേള; തിരിച്ചുവരവ് ഐപിഎല്ലിലൂടെയെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കിനെത്തുടർന്ന് മാസങ്ങളോളം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. അടുത്ത വർഷത്തെ ഐപിഎൽ സീസണിൽ മാത്രമേ താരത്തിന് തിരിച്ചെത്താൻ സാധിക്കൂവെന്നാണ് സൂചന.

കാലിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത ഹാർദിക് നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലും പുനരധിവാസ പരിശീലനത്തിലുമാണ്. മൂന്നാഴ്ചയ്ക്കുശേഷം ജോഗിങ് ആരംഭിക്കാനും തുടർന്ന് എട്ടാഴ്ചയ്ക്കിടെ പരിശീലനത്തിന്റെ തീവ്രത ക്രമേണ വർധിപ്പിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തിയിട്ടില്ല. ശ്രീലങ്കയ്ക്കും സിംബാബ്‌വെയ്ക്കുമെതിരായ പരമ്പരകളും താരത്തിന് നഷ്ടമായേക്കും.

2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ബാറ്റിങ്ങിലും പേസ് ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന ഹാർദിക്കിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് നിർണായകമാണ്. താരത്തിന്റെ അഭാവത്തിൽ നിതീഷ് കുമാർ റെഡ്ഡി ഉൾപ്പെടെയുള്ള ഓൾറൗണ്ടർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.

Shares:

Related Posts

Breaking News

രൂപയുടെ മൂല്യം ഇടിയുന്നു; പ്രതീക്ഷയോടെ നേട്ടം കാത്ത് പ്രവാസിസമൂഹം

ദുബായ്: അന്താരാഷ്ട്ര വാണിജ്യ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യുഎഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികളിൽ വിനിമയ നിരക്കുകൾ ശക്തമായി വർധിച്ചു. ബുധനാഴ്‌ച വൈകിട്ട് വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഒരു ദിർഹത്തിനുള്ള രൂപ നിരക്ക് ₹23.89 ആയി
Featured

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

ഷാര്‍ജ - ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ
Breaking News

യു.എ.ഇയിൽ മഴക്ക്​ വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു

ദുബായ് - യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്റെ നി​ർ​ദേ​ശം പ്രകാരം യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരം ശേഷം മഴക്ക്​ വേണ്ടി പ്രത്യേക പ്രാത്ഥന നടന്നു. നിരവധി പേരാണ് പ്രത്യേകം നടന്ന പ്രാത്ഥനയിൽ പങ്കെടുത്തത്.
Leave a Reply

Your email address will not be published. Required fields are marked *