BusinessFeatured

ദുബായിൽ തനിഷ്കിന്റെ അപൂർവ ആഭരണപ്രദർശനം; 800-ലേറെ സവിശേഷ സൃഷ്ടികൾ

ദുബായ്: അപൂർവവും കലാപരവുമായ 800-ലേറെ സ്വർണാഭരണങ്ങൾ അവതരിപ്പിച്ച് തനിഷ്കിന്റെ ത്രിദിന ‘പ്രിവേ’ പ്രദർശനം ദുബായിൽ ആരംഭിച്ചു. ഒക്ടോബർ 23 മുതൽ 25 വരെ ബിസിനസ് ബേയിലെ ജെ.ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് പ്രദർശനം നടക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനിയുടെ ആഭരണ ബ്രാൻഡായ തനിഷ്ക് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ, വിദഗ്ധരായ ആഭരണനിർമാതാക്കൾ ശിൽപശാലകളിൽ രൂപകൽപന ചെയ്ത് നിർമിച്ച സവിശേഷ സൃഷ്ടികളാണ് അവതരിപ്പിക്കുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയും തനിഷ്കും ചേർന്നൊരുക്കിയ ആഭരണശേഖരവും ആദ്യമായി ഗൾഫ് മേഖലയിലെത്തുന്നു.

സങ്കീർണമായ കൊത്തുപണികൾ, രത്നങ്ങളുടെ സൂക്ഷ്മമായ വിന്യാസം, വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാവുന്ന ആഭരണരൂപങ്ങൾ എന്നിവയാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യൻ ആഭരണപാരമ്പര്യവും ആധുനിക രൂപകൽപനയും സമന്വയിപ്പിച്ച സൃഷ്ടികളും ശേഖരത്തിലുണ്ട്.

സ്വർണാഭരണങ്ങൾക്കൊപ്പം വജ്രങ്ങളുടെ ആധികാരികത പരിശോധിക്കുന്ന നടപടിക്രമങ്ങൾ നേരിൽ കാണാനുള്ള അവസരവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രദർശനത്തിൽ പ്രവേശനം.

Shares:

Related Posts

Entertainment

ഷാര്‍ജ പുസ്തക മേളയില്‍ താരമായി ‘പൊന്നിയിന്‍ സെല്‍വന്‍’

ഷാര്‍ജ - 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ മലയാള പുസ്തക വിഭാഗത്തില്‍ താരമായി 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിന്റെ മലയാള പതിപ്പിന് പുസ്തക മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴിയില്‍
Breaking News

യു.എ.ഇ – ഇന്ത്യ വിമാനയാത്ര കുട്ടികൾക്ക് കോവിഡ് പരിശോധനയില്ല

ദുബായ് - നിലവിലെ കോവിഡ് വ്യാപനം മുൻനിർത്തി ഇന്ത്യ പുറത്തിറക്കിയ മൊത്തം യാത്രക്കാരിൽ 2.5 ശതമാനം പേരിൽ നടത്തുന്ന റാൻഡം കോവിഡ് ടെസ്റ്റ് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ലെന്ന് എയർ ലൈനുകൾ അറിയിച്ചു. കുട്ടികളിൽ കോവിഡ് ലക്ഷണം കണ്ടാൽ മാത്രം
Breaking News

യുഎഇയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിന് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സാക്ഷ്യം വഹിച്ചു.

ടോക്കിയോ, ജപ്പാൻ - ജപ്പാനിലേക്കുള്ള യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നയൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച
Breaking News

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ്
Leave a Reply

Your email address will not be published. Required fields are marked *