News Kerala/India

വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങി; ചേരാനല്ലൂരിൽ 56കാരന് ദാരുണാന്ത്യം

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കൗമാരക്കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് മൊഴി. അപകടസമയത്ത് ശക്തമായ മഴയായിരുന്നതിനാൽ റോഡിലൂടെ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും 17കാരൻ പൊലീസിനോട് പറഞ്ഞു.

മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (56) ആണ് അപകടത്തിൽ മരിച്ചത്. ആലുവയിലെ ഫ്ലാറ്റിൽനിന്ന് വീട്ടുകാരറിയാതെയാണ് ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകൻ കാറുമായി പുറത്തുപോയതെന്നാണ് വിവരം.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചിറ്റൂരിനടുത്ത് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ രാത്രി കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ ബെൻസ് കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 281, സെക്ഷൻ 106(1) എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിന് കാരണമായതിനുമാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

Shares:

Related Posts

News Kerala/India

മാർപാപ്പയെ നേരിൽ കണ്ട് നിവേദനം നൽകി.

കുർബാന പ്രശ്നത്തിന് പരിഹാരം തേടി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നാലംഗ സംഘം മാർപാപ്പയെ നേരിൽ കണ്ട് ചർച്ച നടത്തി. വത്തിക്കാനിലെ മുൻ അമ്പാസഡറായിരുന്ന കെ. പി. ഫാബിയാൻ, മുൻ വനിതാ കമ്മീഷൻ അംഗം ശ്രീമതി
Featured

വി എസ് നൂറാം വയസിലേക്ക്; ആഘോഷങ്ങളില്ലാത്ത പിറന്നാൾ

തിരുവനന്തപുരം - മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ വി എസ് അച്യുതാനന്ദന്റെ തൊണ്ണൂറ്റിയൊൻപതാം പിറന്നാളാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പേരാണ് വി എസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. "തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി
Entertainment

പൊന്നിയൻസെൽവം; ഇതൊരു ഇന്ത്യൻ മാസ്റ്റർപീസ്.

മികച്ച ചിത്രങ്ങളുടെ അമരക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന മണിരത്നത്തിന്റെ സംവിധാന മികവിൽ ഒതുങ്ങിയ ചിത്രങ്ങളൊന്നും തന്നെ മോശമായിട്ടില്ലന്ന് പ്രേക്ഷകർക്ക് അറിയാം. എന്നാൽ പുതിയൊരു ചിത്രവുമായി ആരാധകരെ അദ്ദേഹം വീണ്ടും അത്ഭുതപെടുത്തിയിരിക്കയാണദ്ദേഹം. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ താരനിരയിലുള്ള ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക്
Breaking News

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി സംഭാവന നൽകി എം എ യൂസഫലി

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10കോടിരൂപ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ വെച്ചുനല്‍കുന്നതിനായാണ് ധനസഹായം. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി
Leave a Reply

Your email address will not be published. Required fields are marked *