FeaturedGulf

നാമ ടോക്‌സ് 2026ന് സമാപനം; സ്ത്രീകളുടെ ക്ഷേമവും ശാക്തീകരണവും ചർച്ച ചെയ്ത് മുന്നൂറിലധികം പേർ

സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, സാമ്പത്തിക സുരക്ഷ, കുടുംബ-തൊഴിൽ ഉത്തരവാദിത്തങ്ങൾ എന്നിവ ചർച്ച ചെയ്ത് നാമ വിമൻസ് അഡ്വാൻസ്‌മെന്റ് സംഘടിപ്പിച്ച നാമ ടോക്‌സ് 2026 പരമ്പരയ്ക്ക് സമാപനമായി. വർഷം മുഴുവൻ സംഘടിപ്പിച്ച ഏഴ് സെഷനുകളിലായി ഷാർജ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലധികം സ്ത്രീകളാണ് പങ്കെടുത്തത്.
സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക-സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടികൾ. ഖോർഫക്കാൻ, കൽബ, അൽ ദൈദ്, അൽ ഹംരിയ തുടങ്ങിയ മേഖലകളിലായി നടന്ന സെഷനുകളിൽ വിദഗ്ധർ സ്ത്രീകളുമായി സംവദിക്കുകയും പ്രായോഗിക നിർദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.


സ്ത്രീകളുടെ മാനസികാരോഗ്യം, സാമ്പത്തിക ആസൂത്രണം, സമ്പാദ്യം, നിക്ഷേപം, കുടുംബ-തൊഴിൽ ജീവിതത്തിലെ സന്തുലിതാവസ്ഥ, ആരോഗ്യസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ചും സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ചും പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു.
നാമ ഡയറക്ടർ ജനറൽ മറിയം അൽ ഹമ്മാദി സ്ത്രീകളുടെ ജീവിതനിലവാരം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമവുമായി ഏറെ ബന്ധപ്പെട്ടിരിക്കുslug

ന്നുവെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന വേദിയാണ് നാമ ടോക്‌സ് എന്നും അവർ പറഞ്ഞു.
അൽ ദൈദ് സർവകലാശാലയിലും ഷാർജ സർവകലാശാലയിലും വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ‘ബാലൻസ് ആൻഡ് ക്വാളിറ്റി ഓഫ് ലൈഫ്’ സെഷനുകളോടെയാണ് ഈ വർഷത്തെ പരിപാടികൾക്ക് സമാപനമായത്. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക-സാമ്പത്തിക വികസനത്തിൽ അവരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാമയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്.

Shares:

Related Posts

Business

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ
Gulf

4മത്‌ ‘ബീയിംഗ് ഷീ യൂണിവേഴ്സ്’ മത്സരം നവംബറിൽ.

ബീയിംഗ് ഷീ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന "ബീയിംഗ് ഷീ യൂണിവേഴ്സി"ന്റെ 4 മത് പതിപ്പിന് ഈ നവംബറിൽ ദുബായിൽ തിരിതെളിയും.ദുബായിലെ ഏറ്റവും വലിയ ഫാഷൻ ഷോ ആണ് ബീയിംഗ് ഷീ സംഘടന സംഘടിപ്പിക്കുന്ന ബീയിംഗ് ഷീ യൂണിവേഴ്സ് എന്ന് ബീയിംഗ് ഷീ സ്ഥാപക
Breaking News

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി യു.എ.ഇ

അബുദാബി - കോവിഡ് എന്ന മഹാമാരിയാൽ രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും യു.എ.ഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ്​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്​. ഈ നിയമം തിങ്കളാഴ്ച മുതൽ​ നിലവിൽ വരുമെന്ന്​ സർക്കാർ വക്താക്കൾ
Gulf

സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്​

ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം
Leave a Reply

Your email address will not be published. Required fields are marked *