Breaking News Featured Gulf UAE

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

Written by themediatoc

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇതുവരെ പു​രോ​ഗ​മി​ക്കു​ന്ന​ത് ഈ പദ്ധതിയിൽ പ​ദ്ധ​തി​യി​ൽ പുതിയ മൂ​ന്ന്​ പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ശൈ​ഖ്​ റാ​ശി​ദ് റോഡ് മു​ത​ൽ അ​ൽ മി​ന സ്ട്രീ​റ്റി​ലെ ഫാ​ൽ​ക്ക​ൺ ഇ​ന്‍റ​ർ​സെ​ക്‌​ഷ​ൻ വ​രെ 4.8 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് നാ​ലാം ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി. എ​ല്ലാ ദി​ശ​ക​ളി​ലു​മാ​യി മ​ണി​ക്കൂ​റി​ൽ 19,400 വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള 3.1 കി.​മീ​റ്റ​ർ നീ​ള​മു​ള്ള മൂ​ന്ന് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​ന​മാ​യു​ള്ള​ത്. ശൈ​ഖ്​ റാ​ശി​ദ് റോ​ഡി​നും ഫാ​ൽ​ക്ക​ൺ ഇ​ന്‍റ​ർ​സെ​ക്ഷ​നും ഇ​ട​യി​ലു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഓ​രോ ദി​ശ​യി​ലും 3 വ​രി​ക​ളു​ള്ള 1,335 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം, ഫാ​ൽ​ക്ക​ൺ ഇ​ൻ​റ​ർ​സെ​ക്ഷ​നി​ൽ നി​ന്ന് അ​ൽ വ​സ്​​ൽ റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഗ​താ​ഗ​ത​ത്തി​നാ​യി 3 വ​രി​ക​ളു​ള്ള 780 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം, ഫാ​ൽ​ക്ക​ൺ ഇ​ന്‍റ​ർ​സെ​ക്ഷ​ന്‍റെ ദി​ശ​യി​ൽ ജു​മൈ​റ സ്ട്രീ​റ്റി​ൽ നി​ന്ന് അ​ൽ മി​ന സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തി​ന് ര​ണ്ട് വ​രി​ക​ളു​ള്ള 985 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം എ​ന്നി​വ​യാ​ണ്​ നി​ർ​മാ​ണ​ത്തി​ലു​ള്ള പാ​ല​ങ്ങ​ൾ. ജു​മൈ​റ, അ​ൽ മി​ന, ശൈ​ഖ്​ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ് സ്ട്രീ​റ്റു​ക​ളി​ൽ 4.8 കി.​മീ​റ്റ​ർ ഉ​പ​രി​ത​ല റോ​ഡു​ക​ൾ, ശൈ​ഖ്​ റാ​ശി​ദ് റോ​ഡി​ലും അ​ൽ മി​ന സ്ട്രീ​റ്റി​ലും ര​ണ്ട് കാ​ൽ​ന​ട പാ​ല​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

നിലവിലെ പദ്ധതി പൂർത്തീകരിക്കുന്നതോടെ 10 ല​ക്ഷം പേ​ർ​ക്ക്​ ഗു​ണ​ക​ര​മാകുമെന്നാണ് ആർ.ട്ടി.എ.വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 2030ഓ​ടെ മേ​ഖ​ല​യി​ലെ യാ​ത്രാ സ​മ​യം 104 മി​നു​റ്റ്​ മു​ത​ൽ 16 മി​നി​റ്റ്​ വ​രെ കു​റ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കും. ദേ​ര, ബ​ർ ദുബായ് എ​ന്നി​വ​ക്കും ദുബായ് ഐ​ല​ൻ​ഡ്​​സ്, ദുബായ് വാ​ട്ട​ർ​ഫ്ര​ണ്ട്, ദുബായ് മാ​രി​ടൈം സി​റ്റി, മി​ന റാ​ശി​ദ് തു​ട​ങ്ങി​യ മ​റ്റ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും ഈ പുതിയ ഇടനാഴി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്. ഒപ്പം13 കി.​മീ​റ്റ​റി​ൽ ദൈ​ർ​ഘ്യ​ത്തി​ൽ 15 ബൈപ്പാസുകളുടെ വി​ക​സ​നം ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി, അ​ഞ്ച് ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ പൂർത്തീകരിക്കുക.

About the author

themediatoc

Leave a Comment