Breaking NewsFeatured

​ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ​ ദു​ബൈ മാ​ര​ത്ത​ൺ ഇ​ന്ന്​

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് ലോ​ക മാ​ര​ത്ത​ൺ ഞാ​യ​റാ​ഴ്ച എ​ക്സ്​​പോ സി​റ്റി​യി​ൽ തുടക്കം കുറിച്ചു. 10,000 ലേ​റെ പേ​രാ​ണ്​ മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ന്നത്. നേ​ര​ത്തെ ദുബായ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, എ​ക്സ്​​പോ സി​റ്റി​യി​ലെ സ്ഥ​ല സൗ​ക​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സം​ഘാ​ട​ക​രായ ദുബായ് സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ മൽസരം​ ഇ​വി​ടേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

ദുബായിലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളു​മെ​ല്ലാം പ​​ങ്കെ​ടു​ക്കു​ന്ന മാ​ര​ത്ത​ൺ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. മെ​യി​ൻ ​റേ​സ്​ 42.195 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും. ഇ​താ​യി​രി​ക്കും ചാ​മ്പ്യ​ൻ​മാ​രെ നി​ർ​ണ​യി​ക്കു​ന്ന​ത്. ഇ​തി​ന്​ പു​റ​മെ 10 കി​ലോ​മീ​റ്റ​ർ, നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സു​ക​ളും അ​ര​ങ്ങേ​റു​ന്നു​ണ്ട്. കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യാ​ണ്​ നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സ്. ദുബായ് സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്​ പു​റ​മെ ആ​ർ.​ടി.​എ, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, ദുബായ് ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ്, അ​ൽ അ​മീ​ൻ സ​ർ​വീ​സ്, എ​മി​റേ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ കെ​യ​ർ ആ​ൻ​ഡ്​ കൈ​ൻ​ഡ്​​നെ​സ്​ ഓ​ഫ്​ പേ​ര​ൻ​റ്​​സ്​ തു​ട​ങ്ങി​യ​വ​രും മാ​ര​ത്ത​ണി​ന്‍റെ സം​ഘാ​ട​ന​ത്തി​ൽ ഭാ​ഗ​മാ​ണ്.

Shares:

Related Posts

Featured

പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ സഹായവുമായി ദുബായ് കെഎംസിസി വനിതാ വിഭാഗം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗം ആരംഭിച്ചു. അപേക്ഷകളുടെ പരിശോധന മുതൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ ജോലികളിലും വനിതാ വിങ് സഹായിക്കും. വനിതാ വിങ് പ്രസിഡന്റ്
Breaking News

“ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക്

19-മത് ഗ്ലോബൽ ട്രാവലേഴ്‌സ് ജിടി ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിൽ "ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്" എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചു. തുടർച്ചയായി ഇത് പതിനാറാം വർഷമാണ് ദുബായ് ഡ്യൂട്ടി ഫ്രീയെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.
Gulf

കുവൈത്ത്‌ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ന് കാ​ത്തി​രി​ക്കു​ന്ന​ത് 3500 പേ​ർ.  

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നത് ആഭ്യന്തര മന്ത്രാലയത്തിന് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ളവരുടെ എണ്ണം 3,500ലെത്തിയിട്ടുണ്ടെന്ന് അൽ റായി റിപ്പോർട്ട് ചെയ്തു. മന്ത്രാലയവുമായുള്ള ഇക്കാര്യങ്ങൾ നടപ്പാക്കുന്ന കമ്പനികളുടെ കരാർ അവസാനിച്ചതിനാൽ, താൽക്കാലിക തടവിലുള്ളവർക്ക് ഉടൻ നാടുകളിലേക്ക്
Breaking News

യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​. 

ദുബായ് -  യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​ത്. നീണ്ട ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ്കി​ല്ലാ​തെ മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കും എ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലായിരുന്നു ദുബായിലെ പ്ര​വാ​സി​ക​ൾ.  സ്കൂ​ളു​ക​ളി​ൽ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക്​ ധ​രി​ക്കാ​തെ​യാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, സ്കൂ​ൾ ബ​സു​ക​ളി​ൽ മാ​സ്ക്​ ഇ​ട​ണ​മെ​ന്ന്​ പ​ല സ്കൂ​ളു​ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിക്കണമെന്നും അ​ധി​കൃ​ത​ർവ്യകതമാക്കിയിട്ടുണ്ട്. ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ളി​ൽ ഇ​പ്പോ​ഴും മാ​സ്ക്​ വേ​ണം. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​വ​ർ പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ത്യ​ക്കു​പു​റ​മെ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മാ​ല​ദ്വീ​പ്, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, സീ​ഷെ​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലേ​ക്കും മാ​സ്ക്​ വേ​ണം. ക​ന​ഡയിൽനിന്നെത്തുന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​സ്ക്​ വേ​ണ്ട. അ​തേ​സ​മ​യം, പ​ള്ളി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും മാ​സ്ക്​ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്.
Leave a Reply

Your email address will not be published. Required fields are marked *