Breaking News Featured Gulf UAE

ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​കം; ഐ.​എം.​എ​ഫ് മേ​ധാ​വി​

Written by themediatoc

ദുബായ് – ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​ക​മാ​ണെ​ന്നും സാ​മ്പ​ത്തി​ക മേ​ഖ​ല​ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ട്​ (ഐ.​എം.​എ​ഫ്) മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന​ ജോ​ർ​ജി​വ. ദുബായിൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

നിലവിൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ​ർ​ധി​ക്കു​ക​യും പ​ണ​പ്പെ​രു​പ്പം കു​റ​യു​ന്ന​തു​മാ​ണ്​ സാ​മ്പ​ത്തി​ക മേ​ഖ​ല​യിലും മറ്റും കാണുന്നത് എന്നാൽ ഈ ​വ​ർ​ഷ​വും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​വ​സ്ഥ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. സാ​വ​ധാ​ന​ത്തി​ലു​ള്ള വ​ള​ർ​ച്ച​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ, 2024ൽ ​പോ​ലും ആ​വ​ശ്യ​മാ​യ വ​ള​ർ​ച്ച​യി​ലേ​ക്ക്​ എ​ത്തി​ല്ല. പ​ണ​പ്പെ​രു​പ്പ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​ണ്​ ഈ ​വ​ർ​ഷം മു​ഖ്യ​പ​രി​ഗ​ണ​ന നൽകുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം 8.8 ശ​ത​മാ​ന​മാ​യി​രു​ന്ന പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം 6.6 ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 4.3 ശ​ത​മാ​ന​വു​മാ​യി മാ​റും. ഇ​ത്​ പോ​സി​റ്റി​വ്​ സൂ​ച​ന​യാ​ണ് സാ​മ്പ​ത്തി​ക മേ​ഖ​ല​യിൽ കാണിക്കുന്നത്. എന്നാൽ ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ദു​രി​ത കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റ്​ രാ​ജ്യ​ങ്ങ​ളെ ചേർത്തുനിർത്താനും സ​ഹാ​യി​ക്കാ​നു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ മ​ന​സ്സ്​ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും ഐ.​എം.​എ​ഫ്​ മേ​ധാ​വി കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment