Breaking News Featured Gulf UAE

സ്വദേശിവത്കരണം; നടപ്പിലാക്കാത്ത കമ്പനികൾക്ക് ഭീമമായ തുക പിഴ വരുന്നു

Written by themediatoc

ദുബായ് – അൻപതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം എന്നാണ് യു.എ.ഇ മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ നിർദേശം പൂർത്തിയാക്കാത്ത കമ്പനികൾക്ക് ഈവർഷം അവസാനം മുതൽ കനത്തപിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിലയിലായിരിക്കും പിഴ. യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റേതാണ് ഇതുസംബന്ധിച്ച താകീത്.

ഏതു പ്രകാരം ഈവർഷം അവസാനത്തിനകം നിർദേശം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 2023 ജനുവരി മുതൽ പിഴ നൽകേണ്ടി വരും. ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിരക്കിൽ കനത്ത പിഴയാണ് കമ്പനികളിൽ നിന്ന് ഓരോ മാസവും യു.എ.ഇ തൊഴിൽ മന്ത്രാലയം ഈടാക്കുക.

എന്നാൽ ലക്ഷ്യം കൈവരിച്ച കമ്പനികൾക്ക് പിഴ ഒഴിവാക്കുന്നതോടൊപ്പം മറ്റു പല ആനൂകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
വേണ്ടത്ര സ്വദേശികളെ നിയമിച്ചാൽ ഒന്നാം കാറ്റഗറി കമ്പനിയായി സ്ഥാപനത്തെ കണക്കാക്കും. തവ്തീൻ പാർട്ട്ണർ ക്ലബിൽ ഉൾപ്പെടുത്തി ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്‍റെ സർവിസ് ഫീസുകളിൽ 80 ശതമാനം വരെ ഇളവ് നൽകും.ഈവർഷം രണ്ടു ശതമാനമുള്ള സ്വദേശിവത്കരണം 2026 നുള്ളിൽ പത്തു ശതമാനമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

About the author

themediatoc

Leave a Comment