Gulf UAE

ഗ്ലോബൽ വില്ലേജ് ബസ് സർവിസ്സുകൾ പുനരാരംഭിക്കാനൊരുങ്ങി ആർ.ടി.എ

Written by themediatoc

ദുബായ് – മുൻ കഴിഞ്ഞ സീസണുകളിൽ ഗ്ലോബൽ വില്ലേജ്ജിലേക്കു സർവിസ് നടത്തിയ ബസുകൾ ഇത്തവണയും സീസൺ തുടങ്ങുന്നതോടുകൂടി ഒക്ടോബർ 25 മുതൽ സർവീസ് ആരംഭിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചത്. ആഘോഷങ്ങളും വിനോദങ്ങളും ചേർന്നൊരുക്കി ഇത്തവണ വീണ്ടും ഗ്ലോബൽ വില്ലേജ് തുറക്കുമ്പോൾ സഞ്ചാരികൾക്ക് വേണ്ട സൗകര്യമൊരുക്കി ഗ്ലോബൽ വില്ലേജ്ജിലേക്ക് എത്തിക്കാൻ നാലു റൂട്ടുകളിൽ പ്രത്യേക ബസ് സർവിസാണ് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഒരുക്കിയിട്ടുള്ളത്.

ഏതു പ്രകാരം യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് ഓരോ 40 മിനിറ്റിലും (റൂട്ട് 103), അൽ റാശിദിയ ബസ് സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ ഇടവേളകളിൽ (റൂട്ട് 102), മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽനിന്ന് ഓരോ മണിക്കൂറിലും (റൂട്ട് 104), അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഓരോ മണിക്കൂറിലും (റൂട്ട് 104) എന്നിങ്ങനെയാണ് സർവിസുകളുണ്ടാവുക.

ഡീലക്സ് കോച്ച് ബസുകളും സാധാരണ ബസുകളും ഈ സീസണിൽ സർവിസിനായി ഉപയോഗപ്പെടുത്തുമെന്നും റൈഡർമാർക്ക് എല്ലാ സൗകര്യങ്ങളും ഉയർന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ അവകാശപ്പെട്ടു.

അടുത്ത ചൊവ്വാഴ്ച ആരംഭിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജ് നിരവധി പുതിയ ആകർഷണീയതകളുമായാണ് ഇത്തവണ ആസ്വാദകരുടെ മുന്നിലെത്തുന്നത്. ഒപ്പം 10 ദിർഹമിന്‌ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഗ്ലോബൽ വില്ലേജിലേക്ക് അവിസ്മരണീയ യാത്രക്ക് സൗകര്യമൊരുക്കുന്ന പദ്ധതി കുറഞ്ഞ ചെലവിൽ മികച്ച വിനോദാവസരം ഒരുക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment