അബുദാബി – അബുദാബിയിലെ ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ( അഡ്നോക് ). അമ്പതിനായിരം അടിയിലേറെ നീളമാണ് ഏകദേശം (15,240മീറ്റർ) താഴ്ചയാണ് നിലവിൽ കിണറിനുള്ളത്. മുൻപ് 2017ല്‍ റെക്കോഡിട്ട കിണറിനേക്കാളും 800 അടിയിലേറെ കൂടുതല്‍ നീളമാണ് പുതിയതിനുള്ളതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
അഡ്‌നോക് ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമാണ് ഈ ലോക റെക്കോഡ് നേട്ടത്തിന് സഹായകമായതെന്ന് അഡ്‌നോക് ഡ്രില്ലിങ് സി.ഇ.ഒ അബ്ദുറഹ്മാന്‍ അബ്ദുല്ല അല്‍ സയാരി പറഞ്ഞു. ഒപ്പം ആഗോള ഊർജ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയുള്ള അഡ്‌നോക്കിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ എണ്ണക്കിണറെന്നും, പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെനിന്ന് ഉൽപാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു.