Breaking News Featured Gulf UAE

ദുബായിൽ ‘നോൾ കാർഡ്​ ‘ ഉപയോഗം ആർ.ടി.എ. കൂടുതൽ മേഖലയിലേക്കു വ്യാപിപ്പിക്കുന്നു

Written by themediatoc

ദുബായ് – ‘വ​ൺ പ്രി​പേ’ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ദുബായിൽ കൂ​ടു​ത​ൽ ചെ​റു​കി​ട ഔ​ട്ട്​​ലെ​റ്റു​ക​ളി​ലേക്കും, മറ്റു സേവനത്തിനും ആയി ‘നോ​ൾ കാ​ർ​ഡ്​’ സ്വീ​ക​രി​ക്കു​ന്ന​തി​ന്നുള്ള ന​ട​പ​ടി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വരുന്ന വ​ർ​ഷ​ങ്ങ​ളി​ൽ 8000 മൈ​ക്രോ​പേ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഇ​തി​ലൂ​ടെ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന സൗകര്യമൊരുക്കാനാണ് ആ​ർ.​ടി.​എ ഉദ്ദേശിക്കുന്നത്.​

നിലയിൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ പു​റ​മെ ഇ​ത്തി​ഹാ​ദ്​ മ്യൂ​സി​യം, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​ക്കു​ കീ​ഴി​ലെ പൊ​തു പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വേ​ശി​ക്കാ​നും നോ​ൾ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദുബായിൽ നി​ല​വി​ൽ നോ​ൾ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന ഔ​ട്ട്​​ലെ​റ്റു​ക​ളു​ടെ എ​ണ്ണം 14,000 ആ​ണ്. ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും, വ​ൺ​പ്രി​പേ​യു​മാ​യി ധാ​ര​ണ​യാ​യ​തോ​ടെ ഇ​ത്​ 2025ഓ​ടെ 22,000 ഔ​ട്ട്​​ലെ​റ്റു​ക​ളാ​യി വ​ർ​ധി​ക്കുമെന്നും ആ​ർ.​ടി.​എ ഓ​ട്ടോ​മേ​റ്റ​ഡ്​ ക​ല​ക്ഷ​ൻ സി​സ്​​റ്റം​സ്​ ഡ​യ​റ​ക്ട​ർ അ​മാ​നി അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ന​ഖീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ പാം ​മോ​ണോ റെ​യി​ൽ യാ​ത്ര​ക്കും ഇ​നി ‘നോ​ൾ’ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ ആ​ർ.​ടി.​എ ക​ഴി​ഞ്ഞ മാ​സം അ​റി​യി​ച്ചി​രു​ന്നു.

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങൾ ത​ട​സ്സ​മി​ല്ലാതെ പൊതുജനങ്ങൾക്കു സാ​ധ്യ​മാ​ക്കാൻ വേണ്ടി രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്​ നോ​ൾ കാ​ർ​ഡ്. അതുകൊണ്ടു തന്നെ ‘നോ​ൾ’ കാ​ർ​ഡ്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ​ക്ക്​ പ​ദ്ധ​തി​യു​ണ്ട്. ‘നോ​ൾ’ കാ​ർ​ഡ്​ നി​ല​വി​ൽ ആ​ർ.​ടി​എ​ക്കു​ കീ​ഴി​ലെ മെ​ട്രോ, ബ​സ്, ട്രാം, ​സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ച്ചു വരുന്നുണ്ട്.​

About the author

themediatoc

Leave a Comment