Breaking News Gulf UAE

മന്ത്രവാദവും ആ​ഭി​ചാ​ര​ക്രിയയും യുഎഇയിൽ കടുത്ത കുറ്റകരം; പിടികൂടിയാൽ തടവും, പിഴയും

Written by themediatoc

അബുദാബി – യു.എ.ഇ.യിൽ ദുർമന്ത്രവാദത്തിൽ ഏർപെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉത്തരവിറക്കി.

ഇ​ത്ത​രം ചൂ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം 50,000 ദി​ർ​ഹ​മി​ൽ കു​റ​യാ​ത്ത പി​ഴ​യും ത​ട​വും ലഭിക്കുമെന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റി​ലൂ​ടെ യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ​അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ നി​യ​മവ്യവസ്ഥ രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​യ​തു​മാ​ണ്.

വാ​ക്കി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും മറ്റൊരു വ്യക്തിയുടെ ശരീരം, ഹൃദയം, മനസ്സ് അല്ലെങ്കിൽ ഇഷ്ടം എന്നിവയെ സ്വാധീനിക്കാൻ ഉ​ദ്ദേ​ശി​ച്ച്​ ന​ട​ത്തു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള മ​ന്ത്ര​വാ​ദ​ങ്ങ​ളും ആ​ഭി​ചാ​ര​ക്രിയകളും ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളെ​ന്ന നി​ല​യി​ൽ ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​കു​ന്ന​താ​ണ്. ഒപ്പം ഇത്തരം പ്രവർത്തികളുമായി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ, വ​സ്തു​ക്ക​ളും കൈ​വ​ശം​വെ​ക്കു​ന്ന​തും കൈ​മാ​റു​ന്ന​തു​മെ​ല്ലാം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

About the author

themediatoc

Leave a Comment