GulfUAE

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു.

ഷാർജ – 1000 മുകളിൽ മെമ്പർമാരുള്ള യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു. സജീർ ഗ്രീൻ ഡോട്ട്, വര എന്ന കൂട്ടായ്മയുടെ പ്രസക്തിയെ കുറിച്ചും വരയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുകയും, ഡൂഡിൽ ആർട്ട് ചിത്രകാരൻ ഷിജിൻ ഗോപിനാഥും മറ്റു ആർട്സിറ്റുകളും ചിത്രം വരച്ചു കൊണ്ടു പ്രോഗ്രാം ഉൽഘാടനം ചെയ്തു.

ഉൽഘാടനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫിയും ഡിസൈനിങ്ങും എന്ന വിഷയത്തെ കുറിച്ച് നൗഫൽ പെരിന്തൽമണ്ണയും, NFT യിലേ ഭാവി പ്രസക്തിയെ കുറിച്ചും, ഡിസൈനേഴ്‌സ് NFT യിലേക്ക് കടന്നു വരേണ്ടതിന്റെ ആവിശ്യകതയെ എന്ന വിഷയത്തെ ആസ്പതമാക്കി ജിയോ ജോൺ മുള്ളൂരും പരിപാടിയിൽ സംസാരിച്ചു.

ഡിസൈനേഴ്‌സ് നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള സമഗ്ര ചോദ്യ ഉത്തരത്തിന് അഹ്‌മദ്‌ മഷാൽ നേത്രത്വം നൽകി, മറ്റു പല വിഷയങ്ങലേ കുറിച്ച് പ്രോഗ്രാം വിശകലനം നടത്തി ചർച്ചകളും നടന്നു. മുഹമ്മദ് ഷാനിഫ്, യാസിർ അബ്ദുൽ കരീം, മുബീൻ, റിയാസ്, ഷിജു, നന്ദു, ഷംനാഫ് , അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ “വരവേൽപ്പ് – 2022” തുടക്കം മുതൽ അവസനം വരെ മികവുറ്റതാക്കി.

Shares:

Related Posts

Gulf

സമൂഹത്തിന്​ ആഹ്ലാദം പകരുന്ന 22 പുതിയ പദ്ധതികളുമായി ദുബൈ പൊലീസ്. 

ദു​ബൈ: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ദു​ബൈ പൊ​ലീ​സ്​ പുതിയ 22 പ​ദ്ധ​തി​ക​ൾ നടപ്പിലാക്കുന്നത്. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ദ്ദേ​ശി​ച്ച്​ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ആ​ഹ്ലാ​ദം പ​ക​രു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ ഒരുക്കിയിരിക്കുന്നത് . ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​
Gulf

ഹൃദയാഘാതം; ദമ്മാമിൽ പ്രവാസി മലയാളി നിര്യാതനായി

ദമ്മാം: സൗദി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻ‍പ് ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നാലെ
Gulf

കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; കർശന നിർദേശവുമായി ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്‍റ്.

ദുബായ് - കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. Dubai REST എന്ന ആപ്പ്​ വഴി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ രജിസ്​ട്രേഷൻ പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ വ്യക്തിയുടെയും എമിറേറ്റ്​സ്​
Leave a Reply

Your email address will not be published. Required fields are marked *