Breaking NewsGulf

ജി20 ​ഉ​ച്ച​കോ​ടിയുടെ ഭാഗമായി യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് – ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ​ഉ​ച്ച​കോ​ടിയിൽ യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നി​ട​യി​ലാ​ണ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ അ​തി​ഥി രാ​ജ്യ​മാ​യി യു.​എ.​ഇ ജി20​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ശൈ​ഖ്​ അ​ബ്​​ദു​ല്ല​യാ​ണ് ഈ വർഷത്തെ ജി20 ​ഉ​ച്ച​കോ​ടി​യി​ലെ യു.​എ.​ഇ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്.​

ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ്​ ജി20​യി​ലേ​ക്കു​ള്ള ക്ഷ​ണ​മെ​ന്ന്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ​സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹംകൂട്ടിച്ചേർത്തു. പിന്നീട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലും ശൈ​ഖ്​ അ​​ബ്​​ദു​ല്ല സം​സാ​രി​ച്ചു. തുടർന്ന് യു.​എ.​ഇ​യു​ടെ ആ​ഗോ​ള അ​ജ​ണ്ട​ക​ളെ കു​റി​ച്ച്​ വ്യ​ക്​​ത​മാ​ക്കി​യ ​അ​ദ്ദേ​ഹം യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന കോ​പ്​ 28 ഉ​ച്ച​കോ​ടി​യെ കു​റി​ച്ചും വ്യ​ക്​​ത​മാ​ക്കി. യു.​എ.​ഇ സ​ഹ​മ​ന്ത്രി അ​ഹ്​​മ​ദ്​ അ​ലി അ​ൽ സാ​യെ​ഗ്, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ അ​ബ്​​ദു​ൽ നാ​സ​ർ അ​ൽ ഷാ​ലി എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

തുടർന്ന് തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​വ്​​ലു​ത്​ അ​വു​സൊ​ഗ്​​ലു, സിം​ഗ​പ്പൂ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​വി​വി​യ​ൻ ബാ​ല​കൃ​​ഷ്ണ​ൻ, ബ്ര​സീ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മൗ​റോ വി​യേ​ര, യു.​കെ വി​ദേ​ശ​കാ​ര്യ സ​ഹ സെ​ക്ര​ട്ട​റി ജെ​യിം​സ്​ ​ക്ലെ​വ​ർ​ലി എ​ന്നി​വ​രു​മാ​യും ശൈ​ഖ്​ അ​ബ്​​ദു​ല്ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Shares:

Related Posts

Gulf

ദുബായിൽ പുതിയ 11 ഇടങ്ങളിലേക്ക് കൂ​ടി ഇ-​സ്കൂ​ട്ട​ർ; ട്രാ​ക്കു​ക​ളു​ടെ നീ​ളം 185 കി.​മീ​റ്റ​റി​ൽ നി​ന്ന്​ 390 കി.​മീ​റ്റ​റാ​കും.

ബായ് - 2023 മു​ത​ൽ ദുബായി​ലെ 11 പുതിയ ഇടങ്ങളി​ൽ കൂ​ടി ഇ-​സ്കൂ​ട്ട​ർ ട്രാ​ക്കു​ക​ൾ വ​രു​ന്നു. ഇ​തോ​ടുകൂടി ഇപ്പോൾ നിലവിലുള്ള ഇ-​സ്​​കൂ​ട്ട​റി​ന്​ അ​നു​മ​തി നൽകിയിട്ടുള്ള ഇടങ്ങളുടെ എ​ണ്ണം 21 ആ​യി ഉ​യ​രും. ഒപ്പം നി​ല​വി​ലുള്ള 185 കി​ലോ​മീ​റ്റ​റിനെ മറികടന്ന് ട്രാ​ക്കു​ക​ളു​ടെ നീ​ളം
Breaking News

അഡ്​നോക്​ പ്രോ ലീഗ് ഫുട്​ബാൾ കാണൂ; ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാം

ദുബായ് - ശനിയാഴ്ച നടക്കുന്ന ശബാബ്​ അൽ അഹ്​ലി-അൽഐൻ എഫ്​.സി ഫുട്​ബാൾ മത്സരം ( അഡ്​നോക്​ പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്​.
Gulf

4മത്‌ ‘ബീയിംഗ് ഷീ യൂണിവേഴ്സ്’ മത്സരം നവംബറിൽ.

ബീയിംഗ് ഷീ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന "ബീയിംഗ് ഷീ യൂണിവേഴ്സി"ന്റെ 4 മത് പതിപ്പിന് ഈ നവംബറിൽ ദുബായിൽ തിരിതെളിയും.ദുബായിലെ ഏറ്റവും വലിയ ഫാഷൻ ഷോ ആണ് ബീയിംഗ് ഷീ സംഘടന സംഘടിപ്പിക്കുന്ന ബീയിംഗ് ഷീ യൂണിവേഴ്സ് എന്ന് ബീയിംഗ് ഷീ സ്ഥാപക
Leave a Reply

Your email address will not be published. Required fields are marked *