Business Gulf UAE

150 സ്ത്രീ തൊഴിലാളികള്‍ക്കായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മെഡിക്കല്‍, വെല്‍നസ് ക്യാമ്പ്

Written by themediatoc

ദുബായ് – ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദുബായിലെ സോനാപൂരില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിനയില്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി മെഡിക്കല്‍, വെല്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു. ജെംസ്, അബെല കോ, അല്‍ ഗുറൈര്‍, ഇനോക്, എന്നിവയുടെ സോനാപൂര്‍ ക്യാമ്പുകളിലെ താഴ്ന്ന വരുമാനക്കാരായ 150 സ്ത്രീ തൊഴിലാളികള്‍ക്ക് ഈ ഉദ്യമം പ്രയോജനം ചെയ്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവിധ ഉദ്യമങ്ങളിലൂടെ അധഃസ്ഥിതരായ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ മുന്‍നിരയിലുണ്ട് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ദിവ പ്രോഗ്രാം. ഇതുവരെ 500-ലധികം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മൂന്നാം എഡിഷനോടെ, തങ്ങളുടെ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്ക് ആരോഗ്യ പരിശോധനകള്‍ നടത്താനുള്ള ഉദ്യമത്തിന് സജ്ജരാക്കുന്നതില്‍ പ്രോഗ്രാം പ്രത്യേക ശ്രദ്ധ ചെലുത്തി. യുഎഇയിലെ ആസ്റ്ററിന്റെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരും മെഡിക്കല്‍, വെല്‍നസ് ക്യാമ്പിന് നേതൃത്വം നല്‍കി. എല്ലാ ആസ്റ്റര്‍, ആക്സസ് സ്ഥാപനങ്ങളിലും മെഡിക്കല്‍ ബില്ലുകളില്‍ നിരക്കിളവ് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്ന പ്രത്യേക പ്രിവിലേജ് കാര്‍ഡുകളും ക്യാമ്പില്‍ വെച്ച് സ്ത്രീകള്‍ക്ക് സമ്മാനിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലരും സ്വന്തം കുടുംബത്തിനും സമൂഹത്തിനും ആരോഗ്യകരമായ ജിവിതം സമ്മാനിക്കുവാന്‍ പ്രയത്‌നിക്കുന്നവരാണ്. മികച്ച ആരോഗ്യം ഏതൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണെന്നും ഈ ഉദ്യമത്തെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. പ്രാഥമിക പരിശോധനാ സേവനങ്ങളിലേക്കുള്ള അവരുടെ പ്രവേശനം എളുപ്പം സാധ്യമാക്കാനാവുക എന്നത് ഒരു ബഹുമതിയായി കാണുന്നു. ഇതിലൂടെ അവര്‍ അഭിമുഖീകരിക്കുന്ന ഏത് ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

ബേസിക് സ്‌ക്രീനിങ്ങ്, ഒബിജി കണ്‍സള്‍ട്ടേഷന്‍, ഡെര്‍മറ്റോളജി കണ്‍സള്‍ട്ടേഷന്‍, ഒപ്റ്റിക്കല്‍ സ്‌ക്രീനിംഗ്, ജിപി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ ക്യാമ്പോടെയാണ് ഇവന്റ് ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ക്കായി സംഗീത വിനോദ പരിപാടികള്‍, ഗെയിമുകള്‍, വെല്‍നസ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കപ്പെട്ടു. സ്ത്രീകള്‍ക്കായി ബേസിക് ലൈഫ് സേവിംഗ് (ബിഎല്‍എസ്) പരിശീലന സെഷനും ഒരുക്കിയിരുന്നു.

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍, 4.25 ദശലക്ഷത്തിലധികം ആളുകളിലേക്ക് സഹായമെത്തിച്ച 53000-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ നയിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഉയര്‍ന്നുവന്നിട്ടുണ്ട്. ഈയിടെ, 36മത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ച ‘Kindness is a Habit’ എന്ന ക്യാമ്പയിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 7 രാജ്യങ്ങളിലായി 1000 നിരിക്കിളവുളള ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

About the author

themediatoc

Leave a Comment