Breaking NewsBusiness

സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’ സേവനം ഇനി മുതൽ ദുബായ് ബുർജ് മാനിലും

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ജി.സി.സി വിപുലീകരണത്തിനൊരുങ്ങുന്നു. ദുബായില്‍ തങ്ങളുടെ പുതിയ സംരംഭം ഖിസൈസിലും, ജുമൈറയിലും പ്രവർത്തനം ആരംഭിച്ച ശേഷമാണ് അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിൽ കൂടി സേവനം ലഭ്യമാകുന്നതിനെ കുറിച്ച് സി.ഇ.ഒയും കോ-ഫൗണ്ടറുമായ സി.കെ കുമാരവേല്‍ പ്രഖ്യാപനം നടത്തിയത്

സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ഇന്ത്യയില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. ഗുണമേന്മയുളള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതുവഴിയും, തങ്ങളുടെ സേവനത്തിന്‍റെ നിലവാരം സ്ഥാപനം ഉറപ്പാക്കുന്നതുകൊണ്ടും വിവിധ രാജ്യങ്ങളില്‍ നിന്നുളള ഉപയോക്താക്കളുടെ വിശ്വാസം നേടാനായെന്നുളളതിന്‍റെ തെളിവാണ് യു.എ.ഇയിലെ 10 സ്ഥാപനങ്ങളെന്നും അദ്ദേഹം ദുബായിലെ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

ഇന്ത്യ കൂടാതെ ശ്രീലങ്ക, സിംഗപൂർ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലായുളള നാച്ചുറല്‍സിന്‍റെ 800 സലൂണുകളിൽ 500 ലധികവും സ്ത്രീ ഉടമസ്ഥതയിലാണെന്നുളളതും പ്രത്യേകതയാണ്. അടുത്ത അഞ്ച് വർഷത്തിനുളളില്‍ 200 മില്ല്യണ്‍ ദിർഹത്തിന്‍റെ വിപുലീകരണമാണ് ജിസിസിയില്‍ മാത്രം ലക്ഷ്യമിടുന്നത് എന്നും ഈ മേഖലയില്‍ പ്രവർത്തിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫൈഡ് കോഴ്സുകള്‍ പരിശീലിപ്പിക്കുന്ന അക്കാദമിയും ആരംഭിക്കുമെന്നും, ഒപ്പം 2000 ത്തിലധികം ജോലികള്‍ ഇതോടെ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തുന്നതെന്നും സഹസ്ഥാപകയായ വീണാ കുമാരവേൽ കൂട്ടിച്ചേർത്തു.

Shares:

Related Posts

Business

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം
Breaking News

ലോകകപ്പ് കിറുകൃത്യമായി പ്രവചിച്ച ആതോസ് സോമിയുടെ പുതിയ വെളിപ്പെടുത്തൽ

ലോകകപ്പ് 2022 തുടഗുണത്തിന്റെ ഒരു മാസം മുൻപേ ലോകകപ്പിലെ ഫൈനൽ വിജയികൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് ബ്രസീലുകാരനായ അന്തോസ് സലോമി പറഞ്ഞിരുന്നു. ഓസ്ട്രേലിയ, നെതർലന്റ്സ്, ക്രൊയേഷ്യ എന്നിവരെ പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. അതേസമയം പോളണ്ട്, ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസും
Breaking News

സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദിനാചരണം അനുസ്മരിച്ച് യു.എ.ഇ.

ദുബായ് - യു.എ.ഇയുടെ സൈ​നി​ക ശ​ക്തി​യെ​യും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സാ​യു​ധ​സേ​നയുടെ പ​ങ്കി​നെ​ അ​നു​സ്മ​രി​ച്ച് യു.​എ.​ഇ ശ​നി​യാ​ഴ്ച 47മത് സാ​യു​ധ​സേ​ന​ ഏ​കീ​ക​ര​ണ ദി​നം ആ​ച​രി​ക്കു​ന്നു. 1976 മേ​യ് ആ​റി​നാ​ണ്​ യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ
Breaking News

ഡി.എസ്.എഫ് ജ്വല്ലറികളിൽ തിരക്കേറി; യു.എ.ഇയിൽ സ്വർണവില കുറഞ്ഞു

ദുബായ് - ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 25 കിലോ സ്വർണം വരെ നേടാവുന്ന ഓഫറുകൾ എത്തിയതോടുകൂടി ദുബായ് ഒട്ടുമിക്ക ജ്വല്ലറികളിലും സ്വർണം വാങ്ങുവാൻ എത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ഇന്ത്യയിൽ സ്വർണ വില കൂടിയതും യു.എ.ഇയിൽ സ്വർണ വില കുറഞ്ഞതും
Leave a Reply

Your email address will not be published. Required fields are marked *