Business The Media Toc

ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ സൗജന്യ രക്തപരിശോധന ക്യാപ് ഒരുക്കി മെഡ്‌ സെവൻ ക്ലിനിക്ക്

Written by themediatoc

ദുബായ്: ലോക ഹൈപ്പർടെൻഷൻ ദിനം പ്രമാണിച്ച് യു.എ.ഇ സമൂഹത്തെ രക്തസമ്മർദ്ദത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ മെഡ്‌ സെവൻ ക്ലിനിക്ക് മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി 2024 മെയ് 19-ന് വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെ ഹൈപ്പർടെൻഷൻ അവബോധവുമായി ബന്ധപ്പെട്ട എല്ലാ പാരാമീറ്ററുകളും ഉൾക്കൊള്ളുന്ന 1,000 പേർക്ക് സൗജന്യ രക്തപരിശോധനകൾ അൽ ഖുസൈസിലെ മെഡ്‌ സെവൻ നാസർ ക്ലിനിക്കിൽ ലഭ്യമാക്കും. ഈ സേവനത്തോടെ ജങ്ങൾക്കു അവരവരുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അറിവുള്ളവക്കാനും ഹൈപ്പർടെൻഷൻ നേരത്തേ കണ്ടെത്തുന്നതിനും കൃത്യമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതിനുംസാധിക്കും.

ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളെ അവരവരുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അറിവുള്ളവക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മെഡ്‌ സെവൻ ക്ലിനിക്കിലെ ഹോമിയോപ്പതി സ്പെഷ്യലിസ്റ്റായ ഡോ. അൽഫോൺസ് പറഞ്ഞു. ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ സൗജന്യ രക്തപരിശോധന വാഗ്ദാനം ചെയ്യുന്നതിലൂടെ, ഹൈപ്പർടെൻഷനെക്കുറിച്ചുള്ള അവബോധം വളർത്താനും, ഓരോരുത്തരുടെയും ആരോഗ്യത്തിന് മുൻഗണന നൽകാനും, ഹൃദയ സംബന്ധമായ ആരോഗ്യത്തെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നേടാനും സഹായിക്കുന്ന ഈ അവസരം ദുബായിലെ ഓരോ വ്യക്തിയും പ്രയോജനപ്പെടുത്തണമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, ദയവായി മെഡ്‌ സെവൻ ക്ലിനിക്കിന്റെ വെബ്സൈറ്റ് (www.med7clinic.ae) സന്ദർശിക്കാം. അല്ലെങ്കിൽ ക്ലിനിക്കുമായി (80063373836) നേരിട്ട് ബന്ധപ്പെടാനുമാകും.

About the author

themediatoc

Leave a Comment