FeaturedUAE

ഇസ്രായേൽ‍ ആക്രമണം; ​ഗസ്സയിൽ നിന്ന് 210 രോ​ഗികളെ യുഎഇയിലെത്തിച്ചു

ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ​ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ​ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോ​ഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോ​ഗികളെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഗസ്സയിൽ നിന്നുള്ള 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം യുഎഇയിലെത്തിയത്. ​ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരേയും അർബുദ ബാധിതർ ഉൾപ്പെടെയുള്ള രോ​ഗികളെയും സഹായിക്കുന്നതിനായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭത്തിന്റെ ഭാ​ഗമായാണ് മാനുഷിക പ്രവർ‍ത്തനങ്ങൾ പുരോ​ഗമിക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റ 1000ത്തിലധികം കുട്ടികളും 1000 അർബുധ ബാധിതരും യുഎഇയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

യുഎഇയും ലോകാരോ​ഗ്യ സംഘടനയും തമ്മിലുള്ള ശക്തമായ സഹകരണമാണ് പുതിയ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വികസനകാര്യ അസി. മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി പറഞ്ഞു. രോ​ഗികളും കുടുംബങ്ങളും അടക്കം ഇതുവരെ 2127 പേരെയാണ് യുെഇയിലെത്തിച്ചത്.

Shares:

Related Posts

Breaking News

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ റോ​ഡ്​

ദുബായ്: എ​മി​റേ​റ്റി​ലെ വ​ൻ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പ്ര​വേ​ശി​ക്കാ​ൻ ആ​റു കിലോമീറ്റർ നീ​ള​ത്തി​ൽ പുതിയ റോ​ഡ്​ നി​ർ​മി​ക്കു​ന്നു. പ​ദ്ധ​തി നി​ർ​മാ​താ​ക്ക​ളാ​യ ‘ന​ഖീ​ൽ’ ക​രാ​ർ ന​ൽ​കി​യ​താ​യി​ ഞാ​യ​റാ​ഴ്ച​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാം ​ജു​മൈ​റ​യു​ടെ ഇ​ര​ട്ടി
Gulf

ഗൾഫ് എഴുത്തുകാർക്ക് ശിൽപശാലകൾ നടത്തും; ഐവറി ബുക്ക്സ്

ദുബായ് - മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏക ദിനശിൽപ ശാലകൾ, പ്രസിദ്ധരായ എഴുത്തുകാരുമായുള്ളു മുഖാമുഖ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവറി ബുക്ക്സ് അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രസാധനത്തിന് പുറമേ ഐവറി യു എ ഇ ലേക്കും ചുവടു വെക്കുകയാണ്.
Breaking News

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് - ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം
Business

There is no chain or grease on the Stringbike

ഈ ബൈക്കിൽ ചെയിനിന് പകരം ചരടുകളാണ് ഉപയോഗിക്കുന്നത്,സ്ട്രിംഗ്ബൈക്കിന്റെ സ്ട്രിംഗുകൾ 2000 കിലോമീറ്റർ വരെ നീണ്ടുനിൽക്കും,അവ മാറ്റിസ്ഥാപിക്കാൻ എളുപ്പമാണ്,ഓയിൽ ഉപയോഗിക്കേണ്ടതില്ല. There is no chain or grease on the Stringbike
Leave a Reply

Your email address will not be published. Required fields are marked *