GulfSaudi Arabia

ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ല; ഉമ്മയുടെ മനസിൽ 18 വർഷം മുൻപ് പോയ തൻ്റെ മുഖമാണുള്ളതെന്ന് റഹീം

റിയാദ്: ഉമ്മയെ ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ലെന്ന് റിയാദിലെ ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീം. തന്നെ കാണുന്നതിനായി നാട്ടിൽ നിന്നും ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച വന്നിരുന്നുവെന്ന് അബ്ദു റഹീം ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ പറഞ്ഞു. അവരെ കാണാൻ അവസരം ജയിൽ അധികൃതർ ഒരിക്കിയെങ്കിലും തന്റെ മനസ് അതിന് അനുവദിച്ചില്ലെന്ന് റഹീം പറഞ്ഞു. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നത്. ഉമ്മയുമായി കൂടിക്കാഴ്ച നടക്കാത്തതിൽ ഒരാൾക്കും പങ്കില്ലന്ന് റഹീം സുഹൃത്തുക്കളോട് പറഞ്ഞു.

18 വർഷമായി താൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വെച്ച് ജയിൽ യൂണ്ഫോമിൽ കണ്ടിട്ടില്ല. ഫോണിലൂടെ സംസാരിക്കുമെങ്കിലും ഇപ്പോഴത്തെ രൂപം ഉമ്മ കണ്ടിട്ടില്ല. ഉമ്മ കാണാൻ വന്നു എന്നറിഞ്ഞപ്പോൾ തന്റെ രക്ത സമ്മർദ്ദം ഉയർന്നതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നും അപ്പോൾ തന്നെ മരുന്നു കഴിച്ചുവെന്നും റഹീം പറഞ്ഞു.

ഉമ്മയുടെ മനസിൽ ഇപ്പോഴും 18 വർഷം മുൻപ് സൗദിയയിലേക്ക് പോയ തന്റെ മുഖമാണുള്ളത്. അത് അങ്ങനത്തെ ഉണ്ടാകട്ടെയെന്നാണ് ആ​ഗ്രഹിക്കുന്നത്. താൻ ജയിലിൽ വെച്ച് ഉമ്മയെ കാണുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും താങ്ങാവുന്നതിലും അപ്പുറം വേദനയുണ്ടാക്കും. പ്രായമായ ഉമ്മയക്കും രക്ത സമ്മർദ്ദം ഉൾപ്പെടെ രോ​ഗങ്ങളുള്ള തനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും.

അതേസമയം ഉമ്മയുടെ നിർബന്ധത്തെ തുടർന്ന് വീഡിയോക്കോളിലൂടെ കണ്ടു. അതുപോലും തനിക്ക് മാനിസക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് റഹീം പറഞ്ഞു. പിന്നാലെ ബി പി കൂടാൻ ഇത് കാരണമാവുകയായിരുന്നുവെന്നും റഹീം സുഹൃത്തുക്കളോട് പറഞ്ഞു.

2006ലാണ് കൊലക്കുറ്റം ചുമത്തപ്പെട്ട് റഹീം ജയിലിലാകുന്നത്. അന്ന് ഇയാൾക്ക് 26 വയസായിരുന്നു പ്രായം. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. 2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും, ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയുമായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി കേസിൽ വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയ്യാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

Shares:

Related Posts

Breaking News

ഡോ. ആസാദ് മൂപ്പന്‌ എ കെ എം ജി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്; മറായ കൺവെൻഷൻ ഏപ്രിൽ 27ന് റാസ്‌ അൽ ഖൈമയിൽ

ദുബായ്: ദുബായിലെ ആരോഗ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‌ യു.എ.ഇയിലെ മലയാളി ഡോക്റ്റർമാരുടെ സംഘടനയായ എ.കെ.എം.ജി. എമിറേറ്റ്സിന്‍റെ 'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്' സമ്മാനിക്കും. ഏപ്രിൽ 27ന്
Gulf

സ്വകാര്യ മേഖലയിലെ സ്വദേശീവത്കരണം; സമയപരിധി ഡിസംബർ 31 വരെ

ദുബായ്: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശീവത്കരണത്തിനായുള്ള സമയ പരിധി ഡിസംബർ‍ 31ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. 14 പ്രത്യേക സാമ്പത്തിക വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്ന 20 മുതൽ 49വരെ തൊഴിലാളികൾ‍ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
Gulf

കഥകള്‍ക്ക് കാതോർത്ത്‌ കുരുന്നു കൺമണികൾ

ഷാർജ - ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനായി ആയിരകണക്കിന് കുരുന്നുകളെത്തി. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു. ഷാർജ
Gulf

ഒമാൻ സുല്‍ത്താനുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം എ യുസഫലി. യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി. യുഎഇ പ്രസിന്റ് ഷെയ്ഖ്
Leave a Reply

Your email address will not be published. Required fields are marked *