ഷാർജ – ഷാർജ ബിനാലെയുടെ 15മത് പതിപ്പിന്റെ ഭാഗമായി പുനഃസ്ഥാപിച്ച ആർട്സ് പാലസും അൽ ദൈദ് പഴയ ക്ലിനിക്ക് കെട്ടിടവും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. എത്തിനോടനുബന്ധിച്ച് അൽ ദൈദ് പഴയ ക്ലിനിക്കിലും ആർട്സ് പാലസിലും “തിങ്കിങ് ഹിസ്റ്റോറിക്കലി ഇൻ ദെ പ്രെസെന്റ്സ്” എന്ന ആശയത്തിൽ ലോകത്തിലെ വിവിധ കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെ നിരവധി കലാസൃഷ്ടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
പാലസും ക്ലിനിക്കും ഇനി ഷാർജ ആർട്ട് ഫൗണ്ടേഷന്റെ കലാസൃഷ്ടി കേന്ദ്രമായിമാറുന്നതോടൊപ്പം ഷാർജ ആർട്ട്ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ, പരിപാടികൾ, ആർട്ട് എക്സിബിഷനുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് പാലസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് ശൈഖ് സുൽത്താൻ വിലയിരുത്തി. ഷാർജ ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ശൈഖ ഹൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ഷാർജ ആർട്ട്ഫൗണ്ടേഷൻ ഡയറക്ടർ ശൈഖ നവർ ബിൻത് അഹമ്മദ് അൽ ഖാസിമി, ഫെഡറൽ സുപ്രീം കൗൺസിൽ മന്ത്രി അബ്ദുല്ല ബിൻ മുഹൈർ അൽ കെത്ബി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.