ദുബായ് : ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ‘ഒരുമിച്ചോണം 2022’ സംഘടിപ്പിച്ചു.അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ ഗാനമേള,പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.ഓണത്തിന്റ ഭാഗമായി നടക്കുന്ന നാട്ടിലെ ഗ്രാമീണ മത്സരങ്ങളായ ഉറിയടി,തീറ്റ മത്സരം മ്യൂസിക്കൽചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിച്ചു.ദുബായ് വി കെ എം കളരി സംഘം അവതരിപ്പിച്ച കളരി പയറ്റ് പ്രദർശനവും,കലാഭവൻ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി.ഉദ്‌ഘാടന സമ്മേളനത്തിൽ മാധ്യമ പ്രവർത്തക തൻസിഹാഷിർ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം അബ്ബാസ് ഉദ്‌ഘാടനം ചെയ്തു.എം സി എ നാസർ ആശംസ പ്രസംഗം നടത്തി.അനൂപ് കീച്ചേരി സ്വാഗതവും,ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദീൻ,അരൂൺ പാറാട്ട്,നിഷ് ,രഞ്ജിത്ത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ലുലു,ഹോട്ട് പാക്ക്,നെല്ലറ ,മലബാർ ഗോൾഡ് ചിക്കിംഗ് .എന്നിവർ മുഖ്യ പ്രായോജകർ ആയിരുന്നു.
You may also like
ദുബായ് നിരത്തുകളിലൂടെ ആവേശത്തോടെ ബൈക്കിൽ പാറിപറന്ന്...
നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി...
“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്കാം”...
Arabian Healthcare Group Announces Strategic Master...
അബുദാബിയിൽ തൃശൂർ സ്വദേശി നിര്യാതനായി
കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ...
About the author
