Gulf UAE

വർണ്ണ വിസ്മയം തീർത്ത്‌ ഓണപ്പൂരം ദുബായിൽ; സൂക് അൽ മർഫ വേദിയാകുന്നു.

Written by themediatoc

ദുബായ് – മേക്കർസ് മീഡിയയുടെ ബാനറിൽ എം.ഇ.എസ്.സി. കോളേജ്‌ ഓഫ് എൻജിനീയറിങ് അലൂമിനിയും, ഇന്റർനാഷണൽ പ്രൊമോട്ടർസ് അസോസിയേഷനും ചേർന്നോരുക്കുന്ന ഓണപ്പൂരം 2022 ഒക്ടോബർ 9 ദുബായ് സൂക് അൽ മർഫയിൽ അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വർണ വിസ്മയമാകുന്ന ജലഘോഷയാത്ര പരിപാടിയുടെ മുഖ്യ ആകർഷണമാകും. ഇതോടൊപ്പം തന്നെ കേരളത്തനിമ വിളിച്ചുണർത്തുന്ന വ്യത്യസ്ത കലാരൂപങ്ങളും, 300ഓളം വ്യത്യസ്ത കലാകാരന്മാരും അണിചേരും.
 
യുഎ യുടെ ഓണാഘോഷ ചരിത്രത്തിൽ ആദ്യമായാണ് ഓണവും പൂരവും ഒരുമിക്കുന്ന അപൂർവ ആഘോഷത്തിന് ദുബായിൽ വേദിയൊരുങ്ങുന്നതെന്നു ഓണപൂരം പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. താളമേളങ്ങളുടെ സംഗീത വിസ്മയം ഒരുക്കാൻ ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡ് ചേർന്നോരുകുന്ന 33 കലാകാരന്മാരുടെ ചെണ്ട ഫ്യൂഷൻ കാണിക്കൾക്കു വിസ്മയ അനുഭവം ആകുമെന്നും,സൂക് അൽ മർഫയിലെ അതിമനോഹര വേദി ആഘോഷരാവിനു മാറ്റുകൂട്ടുമെന്നും സംഘാടകർ അഭിപ്രായപെട്ടു.
രാവിലെ 9നു ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം, പായസ മത്സരങ്ങൾ, ഓണപ്പാട്ട്, വടംവലി, ഉറിയടി തുടങ്ങിയ ദേശത്തനിമ വിളിച്ചോതുന്ന മത്സരങ്ങൾളും അരങ്ങേറും. ഓണപ്പൂരതിന്ന് കൊഴുപ്പേകാൻ 2000 ത്തോളം പേർക്കുള്ള സദ്യയും സംഘാടകർ സൂക് അൽ മർഫയിൽ ഒരുക്കിയിട്ടുണ്ട്.
 
5000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ആഘോഷത്തിന് കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യ വിളിച്ചോതുന്ന വേദി ഒരുക്കുന്നത് പ്രശസ്ത കലാസംവിധായകൻ ബാവ യാണ്. ഒരുമയുടെ സന്ദേശവുമായി നൂർപേർ ചേർന്നോരുക്കുന്ന മെഗാ അതപ്പൂക്കളം ഓണപൂരത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളിക്ക് ഓണവും പൂരവും ഒത്തൊരുമിക്കുന്ന ഈ അപൂർവ ആഘോഷത്തിന്റെ പ്രവേശന ടിക്കറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമായ Q Tickets ൽ ഉടനെ ലഭ്യമാകുമെന്നും സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ  അൽ റഈസ- General Manager – Souk Al Marfa, അനൂപ് ഗോപാൽ – ഡയറക്ടർ – Souk Al Marfa, എ കെ ഫൈസൽ – ഫൗണ്ടർ – ഐ പി എ, തങ്കച്ചൻ – വൈസ് ചെയർമാൻ – ഐ പി എ, ബിബി ജോൺ – എക്സി- മെമ്പർ ഐ പി എ, അനീഷ് അൻസാരി – MES Engineering college Alumni, Zakariya – MES Engineering college Alumni, സ്വവ്വാബ് അലി – Makers Media, ഷീബ ഷിബിൻ സുൽത്താൻ – Makers Media എന്നിവർ പങ്കെടുത്തു സംസാരിച്ചു.

About the author

themediatoc

Leave a Comment