Breaking NewsFeatured

ഉയർന്ന ഇന്ധനവില അജ്മാനിൽ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

അ​ജ്മാ​ന്‍ – നിലവിലെ യു.എ.യിലെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.78 ദി​ർ​ഹം ആ​യി​രു​ന്ന വില ഈ ​മാ​സം കി​ലോ​മീ​റ്റ​റി​ന് 1.83 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചത്‌. ഇപ്പോഴുള്ള നിരക്കിനോട് കൂടി അ​ഞ്ച്​ ഫി​ൽ​സാ​ണ്​ കൂ​ടി​യിട്ടുള്ളത്. ഇപ്രകാരം സൂ​പ്പ​ർ 98 വി​ല ലി​റ്റ​റി​ന് 27 ഫി​ല്‍‌​സ് വ​ർ​ധി​ച്ച് 3.05 ദി​ർ​ഹ​മാ​യി കൂടി ഒപ്പം സ്‌​പെ​ഷ​ൽ 95 പെ​ട്രോ​ൾ 26 ഫി​ല്‍‌​സ് വ​ർ​ധി​ച്ച്​ 2.93 ദി​ർ​ഹ​വുമായി, ഇ ​പ്ല​സി​ന്‍റെ വി​ല 27 ദി​ർ​ഹം വ​ർ​ധി​ച്ച് 2.86 ദി​ർ​ഹ​മാ​യി.

അന്താരാഷ്ട്ര ക്രൂഡോയിൽ ബാരലിന്റെ വില സന്തുലിതമല്ലാതാകാരണം 2015 ആ​ഗ​സ്റ്റി​ൽ വി​ല​നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​താ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ഇ​ന്ധ​ന​വി​ല ക​മ്മി​റ്റി എ​ല്ലാ മാ​സാ​വ​സാ​ന​വും പ്രാ​ദേ​ശി​ക റീ​ട്ടെ​യി​ൽ ഇ​ന്ധ​ന നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രിചിരുന്നു​. എന്നാൽ ആ​ഗോ​ള വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ്രാ​ദേ​ശി​ക ഇ​ന്ധ​ന വി​ല വ​ള​രെ കു​റ​വാ​ണ്. ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​പ്പോ​ള്‍ ടാ​ക്സി നി​ര​ക്കു​ക​ളി​ലും ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി കു​റ​വ് വ​രു​ത്തി​യി​രു​ന്നു.

Shares:

Related Posts

Breaking News

കേരളത്തിൽ ഈ മാസം 17ന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി - സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ,
Breaking News

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യനിരക്ക്; ദിർഹമിന് 22.60 രൂപ

ദുബായ് - ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ
Breaking News

യു.എ.ഇ – ഇന്ത്യ വിമാനയാത്ര കുട്ടികൾക്ക് കോവിഡ് പരിശോധനയില്ല

ദുബായ് - നിലവിലെ കോവിഡ് വ്യാപനം മുൻനിർത്തി ഇന്ത്യ പുറത്തിറക്കിയ മൊത്തം യാത്രക്കാരിൽ 2.5 ശതമാനം പേരിൽ നടത്തുന്ന റാൻഡം കോവിഡ് ടെസ്റ്റ് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ലെന്ന് എയർ ലൈനുകൾ അറിയിച്ചു. കുട്ടികളിൽ കോവിഡ് ലക്ഷണം കണ്ടാൽ മാത്രം
Breaking News

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു.

കണ്ണൂർ - പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ്‌ റെയ്ഡ് നടത്തുന്നത്. നഗരത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നത്, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസും,
Leave a Reply

Your email address will not be published. Required fields are marked *