FeaturedGulf

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തലുണ്ടാകുമെന്നായിരുന്നു നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാൽ ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഇസ്രയേലിലെ ബീർഷെബയിൽ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Shares:

Related Posts

Featured

മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക്​ ആദരം നൽകി ഷാർജ പോലീസ്

ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരി​ച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക്​ ആദരമൊരുക്കി ഷാർജ പൊലീസ്​. ജോസഫ്​ ബെൻസൻ എന്ന ​ഡ്രൈവർക്കാണ്​ സത്യസന്ധതക്ക്​ അംഗീകാരം ലഭിച്ചത്​. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ്​ ടാക്സിയിൽ ഫോൺ മറന്നത്​. തുടർന്ന്​ കോൺഫറൻസ്​ സ്ഥലത്തെ പൊലീസിനെ
Breaking News

അ​ജ്മാ​ൻ എമിറേറ്റിൽ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ ഭാഗീകമായി ജൂ​ണ്‍ ര​ണ്ടു​ മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തുമെന്ന് അജ്‌മാൻ റോഡ് അതോറിറ്റി അറിയിച്ചു. നിലവിൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോഡ് പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന റോ​ഡ്‌ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്
Breaking News

41-മത് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്​ 21 ല​ക്ഷം സ​ന്ദ​ർ​ശ​കരായെത്തി

ഷാ​ർ​ജ - ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ പു​സ്ത​ക​മേ​ള​യായ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 41മത് എ​ഡി​ഷ​നിൽ ഈ വർഷം മൊത്തം 21.7 ല​ക്ഷം പേ​ർ സ​ന്ദ​ർ​ശി​ച്ച​തായി അധികൃതർ അറിയിച്ചു. 54.2 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 45.8 ശ​ത​മാ​നം സ്​​​ത്രീ​ക​ളു​മാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ 40.8 ശ​ത​മാ​ന​വും 16
Featured

സെപ്തംബർ 22 മുതൽ നാട്ടിലേക്ക് പണം അയക്കുന്നതിന് മുമ്പ് ഇനി ബാങ്കിനെ സമീപിക്കുക, പ്രവാസികളുടെ ചെലവ് വർദ്ധിക്കും

ദുബായ്: യു,എ,ഇയിലെ പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി പ്രാദേശിക ബാങ്കുകളുടെ തീരുമാനം. ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിച്ചു. പുതിയ തീരുമാനം സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ
Leave a Reply

Your email address will not be published. Required fields are marked *