Breaking News Featured Gulf Saudi Arabia

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ മലയാളികള്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം വിദേശികള്‍ അറസ്റ്റിലായി.

Written by themediatoc

റിയാദ് – ജൂലൈ ഇരുപത്തിയേഴ് മുതല്‍ ഈ മാസം രണ്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് മലയാളികള്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം ആളുള്‍ അറസ്റ്റിലായത്. താമസ നിയമ ലംഘനത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ പിടിയിലായത്. 7894 പേരെയാണ് ഇത്തരം നിയമ ലംഘനത്തിന്റെ പേരില്‍ സുരക്ഷാ സേന പിടികൂടിയത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രിച്ചതിന്റെ പേരില്‍ 3893 പേരും മതിയായ രേഖകളില്ലാതെ ജോലി ചെയ്തതിന്റെ പേരില്‍ 2206 പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 933 പേരെയും സുരക്ഷാ സേന പിടികൂടി. ഇതില്‍ നാല്‍പ്പത്തി ഒന്ന് ശതമാനം യെമനികളും അന്‍പത്തി ഒന്ന് ശതമാനം എത്യോപ്യക്കാരും ഒരു ശതനാനം മറ്റ് രാജ്യക്കാരാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുളള സഹായും ചെയ്ത് കൊടുക്കരുതെന്ന് താമസക്കാരോട് സൗദി ഭരണകൂടം മുന്നറിയിപ്പ് നല്‍കി.അത്തരക്കാരെ കാത്തിരിക്കുന്നത് 15 വര്‍ഷം വരെ ജയില്‍ വാസവും ഒരു ലക്ഷം റിയാല്‍ പിഴയുമാണെന്നും ഭരണകൂടം ഓര്‍മിപ്പിച്ചു.

About the author

themediatoc

Leave a Comment