News Kerala/India

സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അല്ലാതെ പൊതുവിദ്യാലയങ്ങളില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി – മന്ത്രി വി.ശിവന്‍കുട്ടി.

തിരുവനന്തപുരം – പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയെടുക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.

പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി തുടര്‍ന്ന് കൂട്ടിച്ചേർത്തു.

Shares:

Related Posts

News Kerala/India

2023 ജനുവരി മുതൽ കെ എസ് ആർ ടി സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരുന്നു

തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. 2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍
News Kerala/India

കടലിൽ വച്ച് ഇറാനിയൻ ബോട്ട് വളഞ്ഞ് ഇന്ത്യൻ കോസ്റ്റ്‌ഗാർഡ്; വീഡിയോ കാണാം.

കൊച്ചി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം തമിഴ്‌നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയൻ ബോട്ടിനെ കോസ്റ്റ്‌ ഗാർഡ് കപ്പൽ തട‌ഞ്ഞതിന്റെ വീഡിയോ പുറത്ത്. കോസ്റ്റ്ഗാർഡിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ബോട്ടിന് ചുറ്റും കോസ്റ്റ്ഗാർഡ് കപ്പൽ വലംവയ്ക്കുന്നത് വീഡിയോയിൽ കാണാം. https://twitter.com/IndiaCoastGuard ഇന്നലെ
Featured

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച
News Kerala/India

ചികിത്സക്കായി കൊച്ചിയിലെത്തി; കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്

കൊച്ചി: ചികിത്സക്കായി കൊച്ചിയിലെത്തിയ ഫ്രഞ്ച് പൗരൻ കാനയിൽ വീണു. ഫ്രഞ്ച് സ്വദേശിയായ ലാൻഡനാണ് കാനയിൽ വീണത്. കാലിന് പരിക്കേറ്റിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നടപ്പാത നിർമ്മിക്കാനായി തുറന്നിട്ടിരുന്ന കാനയിലാണ് അദ്ദേഹം വീണത്. നാട്ടുകാർ ചേർന്നാണ് ലാൻഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന്റെ തുടയെല്ലിന് പൊട്ടലുണ്ട്.
Leave a Reply

Your email address will not be published. Required fields are marked *