തിരുവനന്തപുരം – എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ ഗൗരവമായ അന്വേഷണവും നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും ഗൗരവമായ പരാതിയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. പരാതിയിലെ കാര്യങ്ങൾ കണക്കിലെടുത്തു ഗവൺമെന്റ് കൃത്യമായ നടപടികൾ തന്നെയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ അദ്ദേഹം ഉൾപ്പെട്ടിട്ടുള്ള പാർട്ടിയുടെ കാര്യം അവർ തന്നെ തീരുമാനിക്കേണ്ടതാണ്. എന്തുകൊണ്ട് തീരുമാനം എടുക്കാനാകുന്നില്ല എന്ന് മനസ്സിലാക്കാൻ വിഷമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒപ്പം വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായിരുന്നു. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ഒറ്റക്കാര്യത്തിലാണ് തീരുമാനം ആകാതിരുന്നത്. ന്യായമായ നിലയല്ല ഇക്കാര്യത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.