GulfUAE

ഐഎംഎഫ് പത്രപ്രവർത്തക കൂട്ടായ്മയുടെ ‘ഒന്നിച്ചൊരോണം ‘

ദുബായ് : ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ‘ഒരുമിച്ചോണം 2022’ സംഘടിപ്പിച്ചു.അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ ഗാനമേള,പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.ഓണത്തിന്റ ഭാഗമായി നടക്കുന്ന  നാട്ടിലെ ഗ്രാമീണ മത്സരങ്ങളായ ഉറിയടി,തീറ്റ മത്സരം മ്യൂസിക്കൽചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിച്ചു.ദുബായ്  വി കെ എം കളരി സംഘം അവതരിപ്പിച്ച കളരി പയറ്റ് പ്രദർശനവും,കലാഭവൻ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി.ഉദ്‌ഘാടന സമ്മേളനത്തിൽ മാധ്യമ പ്രവർത്തക  തൻസിഹാഷിർ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം അബ്ബാസ് ഉദ്‌ഘാടനം ചെയ്തു.എം സി എ നാസർ ആശംസ പ്രസംഗം നടത്തി.അനൂപ് കീച്ചേരി സ്വാഗതവും,ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദീൻ,അരൂൺ പാറാട്ട്,നിഷ് ,രഞ്ജിത്ത് എന്നിവർ കലാപരിപാടികൾക്ക്  നേതൃത്വം നൽകി.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ലുലു,ഹോട്ട് പാക്ക്,നെല്ലറ ,മലബാർ ഗോൾഡ് ചിക്കിംഗ്‌ .എന്നിവർ മുഖ്യ പ്രായോജകർ ആയിരുന്നു.

Shares:

Related Posts

Featured

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും
Gulf

മാസ്റ്റർ വിഷൻ ഇന്റർനാഷണൽ അവാർഡ് നൈറ്റ്‌ മാറ്റി

ദുബായ് - 2023 മെയ്‌ 6,7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്സ് 2023, ചില അവിചാരിത സാങ്കേതിക കാരണങ്ങളാൽ മെയ്‌ മാസം 27,28 തീയതികളിലേക്ക് മാറ്റിയിരിക്കുന്നതായി അധികൃതർ അറിയിക്കുന്നു. മറ്റു പരിപാടികളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല. കലാ
Business

താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ട് പുതിയ സ്റ്റോറുകൾ മെയ് 3ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

ദുബായ്: പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ മെയ്‌ 3ന് പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. അതിവേഗം
Leave a Reply

Your email address will not be published. Required fields are marked *