News Kerala/India

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍, വാര്‍ഡ് അംഗം എന്നിവര്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.

വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് അളന്നെടുത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബാബുവിന്റെ ഭാര്യ കുസുമകുമാരിയും പ്രതികരിച്ചു. താനൊരു സിപിഎം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നു. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയെന്നും ബാബു ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, മരണവുമായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്ന് ആരോപണവിധേയരായ പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു.

Shares:

Related Posts

Breaking News

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ
Featured

പ്രവാസികള്‍ക്ക് ആശ്വാസവും സന്തോഷവും; നിലവിലെ കേസ് നടത്താന്‍ ഇനി നാട്ടിലേക്ക് വരണമെന്നില്ല

ന്യൂഡല്‍ഹി: കോടതിയില്‍ ഒരു കേസ് നടക്കുന്നുവെങ്കില്‍ അതിന് വാദിയും പ്രതിയും നേരിട്ട് ഹാജരാകണമെന്ന ആവശ്യം സ്വാഭാവികമാണ്. എന്നാല്‍ വാദിയോ പ്രതിയോ സ്ഥലത്തില്ലെങ്കിൽ പോലും ഇനി വിദേശത്ത് ആണെങ്കിലും കേസിനായി മാത്രം നാട്ടിലേക്ക് വരുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ജോലിയിലെ ലീവും വിമാന
News Kerala/India

ജാർഖണ്ഡ് മന്ത്രിയുടെ വീട്ടുജോലിക്കാരനിൽ നിന്ന് കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 25 കോടി രൂപ.

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച രാവിലെ നടത്തിയ റെയ്‌ഡുകളിൽ 25 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നാണ് പണം
News Kerala/India

ജര്‍മ്മന്‍ ആരോഗ്യമേഖലയിലേയ്ക്കുളള റിക്രൂട്ട്മെന്റ്; നോര്‍ക്ക റൂട്ട്സ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സി DeFa യും ധാരണാപത്രം ഒപ്പിട്ടു

തിരിവനന്തപുരം: കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് (DeFa-Deutsche Fachkräfteagentur
Leave a Reply

Your email address will not be published. Required fields are marked *