News Kerala/India

സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം; വിശ്വ ഹിന്ദു പരിഷത്ത്.

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഹിന്ദു മത വിശ്വാസികള്‍ ഏറ്റവും പരിപാവനമായി ആചരിക്കുന്ന നവരാത്രി വിജയദശമി ദിനങ്ങളില്‍ ഒന്നായ ദുർഗ്ഗാഷ്ടമി നാളായ ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത് അത്യന്തം അപലനീയമാണ്.

ഈ വർഷം ജ്യോതിഷ പ്രകാരം  പൂജവെയ്പ്പ് ദിനം ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്ന് ദുര്‍ഗാഷ്ടമിയും നാല് മഹാനവമിയുമാണ്. കുട്ടികള്‍ തങ്ങളുടെ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും പുജയ്ക്ക് വെച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം അടച്ച് പൂജ കഴിഞ്ഞ് മൂന്നാം പക്കം വിജയദശമി ദിനത്തില്‍ മാത്രമാണ് തിരികെ എടുക്കുക.

പൂജവെച്ചുകഴിഞ്ഞാല്‍ വിജയദശമി വരെ വിദ്യാര്‍ത്ഥികള്‍ സാധാരണയായി പുസ്തകം തുറന്ന് പഠനം നടത്താറില്ല ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണിത്. പ്രവര്‍ത്തി ദിനമാക്കാന്‍ സാധിക്കുന്ന മറ്റ് ദിനങ്ങള്‍ ഉള്ളപ്പോള്‍ പൂജ വെയ്പ്പ് ദിനം തന്നെ പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറഞ്ഞു.

ദേവസ്വം ഭരണങ്ങളിലെന്ന പോലെ പിണറായി സര്‍ക്കാരിന്റെ സനാതന ധര്‍മ്മ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമാണിതെന്നും, ഒക്ടോബര്‍ മൂന്നാം തീയതി വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമാക്കിയ നടപടി പിന്‍വലിച്ച് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Shares:

Related Posts

Featured

അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം
News Kerala/India

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ 18-ാം മൈല്‍ സ്വദേശിനി കീര്‍ത്തനയാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൈമനം പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കീര്‍ത്തന. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
Breaking News

പോലീസും ഭീകര വിരുദ്ധ സ്‌ക്വാഡും കേരളത്തിൽ വ്യാപക റെയ്ഡ്; പെരുമ്പാവൂർ അനസിന്റെ അടുത്ത കൂട്ടാളി റിയാസ് തോക്കുകളുമായി പിടിയിൽ.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് വ്യാപക റെയ്ഡ് നടത്തിയത്. എറണാകുളം മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. റിയാസും പിടിയിലായി. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്
News Kerala/India

വിസി നിയമനങ്ങൾ ചട്ടവിരുദ്ധമാണെങ്കിൽ ഉത്തരവാദി ഗവർണറാണ്; അപ്പോൾ രാജിവയ്ക്കേണ്ടത് ആര്; വൈസ് ചാൻസലർമാരാണോ? രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാട് - വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​ർ സ്വയം രാ​ജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്‍റെ അന്തസത്തയെ
Leave a Reply

Your email address will not be published. Required fields are marked *