EntertainmentGulf

യു.എ.ഇ. യില്‍ വസന്തകാലമാകുന്നതോടെ വിനോദസഞ്ചാരത്തിനും തിരക്കേറി.

ദുബായ് – പൂക്കളും പൂമ്പാറ്റകളും പുഴകളും കൊച്ചുജലാശയങ്ങളും മരുഭൂമിയും കാണാനായി ഇന്ത്യയില്‍ നിന്നടക്കം യു.എ.ഇ. എന്ന പറുദീസയിലേക്ക്  വിനോദസഞ്ചാരികളെത്തുകയാണ്. കോവിഡിനുശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ ഉണര്‍വ് ആസ്വദിക്കുകയാണ് വിദേശത്തുനിന്നുമെത്തുന്നവര്‍. സന്ദര്‍ശകര്‍ക്കുപുറമെ താമസക്കാരും വിനോദസഞ്ചാര മേഖലകള്‍ ആസ്വദിക്കാനുള്ള ഒരുക്കം തുടങ്ങി.

ദുബായിലെ പതിവുകാഴ്ചകളും അബുദാബി , ഷാര്‍ജ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെ പ്രകൃതി സൗന്ദര്യവും സഞ്ചാരികള്‍ക്ക് പ്രിയമേറുകയാണ്. ഇതിന്നായി ഒരുപാട് ഒരുക്കങ്ങളും അണിയറയിൽ ഒരുക്കുകയാണ് ഒരൂ എമിറേറ്റുകളും. കാഴ്ചകള്‍മാത്രമല്ല യു.എ.ഇ. യിലെ ആഘോഷങ്ങളിലും സന്ദര്‍ശകര്‍ പങ്കെടുക്കാനായെത്തുന്നു.

ഇത്തവണ രാജ്യത്തെത്തുന്ന സഞ്ചാരികളില്‍ കൂടുതല്‍പേരും എത്തുന്നത് റാസല്‍ഖൈമയിലെ ജബല്‍ജെയ്സ് പര്‍വതനിരയിലേക്കാണ്. യു.എ.ഇ. യിലും ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലും ഉള്‍പ്പെടുന്ന ജബല്‍ ജെയ്സ് യാത്ര പുതിയ അനുഭവമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ചൂട് കുറയുന്നതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ ജബല്‍ ജെയ്സ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.

മലയാളികള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി കേരളത്തില്‍നിന്നും ഒട്ടേറെ പ്രമുഖരും ദിനംപ്രതി ദുബായിലും മറ്റു എമിറേറ്റുകളിലും എത്തുന്നുണ്ട്. ഗ്ലോബല്‍ വില്ലേജ്, എക്‌സ്പോ അടക്കം സന്ദര്‍ശിക്കാനും സാധനങ്ങള്‍ വാങ്ങാനുമായി ആഫ്രിക്കയില്‍ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ടെന്ന് ട്രാവല്‍ ടൂറിസം ഏജന്റുമാരും പറയുന്നു. കഴിഞ്ഞ രണ്ടുവിനോദസഞ്ചാര ദിനങ്ങളും ആളുകള്‍ യാത്ര ഒഴിവാക്കിയ കാലമായിരുന്നു. എന്നാല്‍ പുതിയ പ്രതീക്ഷകളുമായി മലയാളികളടക്കം യു.എ.ഇ. സന്ദര്‍ശിക്കുന്ന തിരക്കിന്റെ ദിനങ്ങളാണ് വരുംദിവസങ്ങള്‍.

Shares:

Related Posts

Featured

‘ഗസ്സക്കുവേണ്ടി ഡിജിറ്റൽ നിശബ്ദത’; ഇന്നു മുതൽ ഒരാഴ്ചത്തേക്ക് പിന്തുണയുമായി ലോകം

ഇസ്രായേൽ ബോംബിട്ടു കൊന്നു തീർക്കുന്ന ഗസ്സയിലെ മനുഷ്യർക്കുവേണ്ടി ഇന്റർനെറ്റ് വിച്ഛേദിക്കലിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ ലോകമൊന്നടങ്കമുള്ള മനുഷ്യസ്നേഹികൾ ഇറങ്ങുന്നു. ഇന്നു മുതൽ ഒരാഴ്ച​​ത്തേക്ക് 30 മിനിറ്റ് ‘ഡിജിറ്റൽ നിശബ്ദത’ പാലിച്ചുകൊണ്ട് വംശഹത്യാ പ്രതിരോധ കാമ്പയ്നിൽ പങ്കു​ചേരാൻ ആഹ്വാനം ചെയ്യുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും
Featured

അനധികൃതമായി യുവതിയുടെ ദൃശ്യം പകർത്തി യുവാവിന് പിഴ വിധിച്ച് കോടതി

അ​ബൂ​ദ​ബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ 10,000 ദി​ര്‍ഹം പി​ഴ വി​ധി​ച്ച്​ അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ​ഇ​തോ​ടൊ​പ്പം യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഒപ്പം പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. നിലവിലെ ക്രി​മി​ന​ല്‍
Business

നി​ഷ്ക​യു​ടെ പു​തി​യ ഷോ​റൂം ലു​ലു അ​ൽ ബ​ർ​ഷ​യി​ൽ ഒക്ടോബര്‍ അ​ഞ്ചി​ന് സി​നി​മാ​താ​രം വി​ദ്യ ബാ​ല​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ആയ മോറികാപ് ഗ്രൂപ്പിന്റെ സംരംഭമായ നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ലുലു അല്‍ ബര്‍ഷയില്‍ സിനിമ താരം വിദ്യാ ബാലന്‍ ഒക്ടോബര്‍ 5ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ പാരമ്പര്യവും
Breaking News

ഡി.എസ്.എഫ് ജ്വല്ലറികളിൽ തിരക്കേറി; യു.എ.ഇയിൽ സ്വർണവില കുറഞ്ഞു

ദുബായ് - ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 25 കിലോ സ്വർണം വരെ നേടാവുന്ന ഓഫറുകൾ എത്തിയതോടുകൂടി ദുബായ് ഒട്ടുമിക്ക ജ്വല്ലറികളിലും സ്വർണം വാങ്ങുവാൻ എത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ഇന്ത്യയിൽ സ്വർണ വില കൂടിയതും യു.എ.ഇയിൽ സ്വർണ വില കുറഞ്ഞതും
Leave a Reply

Your email address will not be published. Required fields are marked *