Breaking NewsGulf

യുഎഇ – ജപ്പാൻ നയതന്ത്ര രംഗത്ത് സഹകരണത്തിന് ഒരുണങ്ങുന്നു.

THE MEDIA TOC

അബുദാബി – പ്രതിരോധം, സുരക്ഷ, നയതന്ത്രം, സാമ്പത്തികം, ഊർജം, വ്യാപാരം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ ഭാഗമായി തന്ത്രപ്രധാന സഹകരണ കരാ‍റിൽ യുഎഇയും ജപ്പാനും ഒപ്പുവച്ചു. ഈ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വീസയില്ലാതെ യുഎഇയും ജപ്പാനും സന്ദർശിക്കാനുള്ള സൗകര്യം വൈകാതെ നിലവിൽ വരും.

യുഎഇ വിദേശ വ്യാപാര, നൂതന സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബറും, ജപ്പാൻ വിദേശകാര്യമന്ത്രി ഹയാഷി യോഷിമാസയും ചേർന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഇരുവരും ഈ പുതിയ കരാറിൽ കരാറിൽ ഒപ്പുവെച്ചത്.

വിദ്യാഭ്യാസം, ശാസ്ത്രം, ‌കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ നൂതന സാങ്കേതികവിദ്യ, ഉൽപാദനം, അടിസ്ഥാന സൗകര്യങ്ങൾ, ഹെൽത്ത് കെയർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ), കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് സഹകരിക്കുന്ന മറ്റു പ്രധാന മേഖലകൾ.

എന്നാൽ കരാർ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന വീസ ഫ്രീ സേവനം ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഉണർവുണ്ടാക്കുമെന്നും വിലയിരുത്തുന്നു.

Shares:

Related Posts

Featured

ഇനി വീട്ടിലിരുന്ന്​ എമിറേറ്റ്​സ്​ ഐ.ഡി എടുക്കാം; ഒപ്പം ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങളും.

ദുബായ് - ദുബായിലെ തിരിച്ചറിയൽ രേഖയായ 'എമിറേറ്റ്സ് ഐ.ഡി' ദുബായ് താമസക്കാർക്ക് തങ്ങളുടെ വീട്ടിലിരുന്നു പുതുക്കാനോ, മറ്റോ ആവശ്യങ്ങൾക്കായി ഇനിമുതൽ ഓഫിസുകൾ കയറിയിറങ്ങേണ്ട. വീട്ടിലിരുന്നുതന്നെ എമിറേറ്റ്സ് ഐ.ഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോളജി മേളയായ
Gulf

പുരാവസ്തു വകുപ്പു മന്ത്രിക്കു മരക്കാർ ഫൗണ്ടേഷൻ സ്വീകരണം നൽകി.

ദുബായ് - ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൌണ്ടേഷൻ സ്വീകരണം നൽകി. ഒപ്പം കുഞ്ഞാലി മരക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി. കോഴിക്കോട് ജില്ലയിലെ
Breaking News

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ

ദുബായ് - ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 2022 28മത് എഡിഷൻ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മാമാങ്കത്തിൽ വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ,
Breaking News

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; കൊലക്കുറ്റമില്ല, പ്രതികൾക്ക് അനുകൂലമായി കോടതി വിധി

തിരുവനന്തപുരം - മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യക്കുറ്റം കോടതി ഒഴിവാക്കി കോടതി.ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്
Leave a Reply

Your email address will not be published. Required fields are marked *