Breaking NewsGulf

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു.

ദുബായ് – പ്രവാസി വ്യപാര പ്രമുഖനും, ചലച്ചിത്രനിര്‍മ്മാതാവും, ജനകോടികളുടെ വിശ്വസ്ത സ്ഥാപനഉടമയുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെ മരണപെട്ടു.

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

മലയാള സിനിമയിൽ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു. പ്രവാസി കഥപറയുന്ന സിനിമകൾ ഉൾപ്പെടെ13 സിനിമകളില്‍ അഭിനയിച്ചു, ഇന്നലെ, കൗരവര്‍, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു. ഒരു സിനിമ സ്വന്തമായി സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018 ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നിരുന്നാലും അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാൻ, ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്റർ, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്നീ മേഖലയിൽ തന്റെ പ്രഗൽപ്യം തെളിയിക്കൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് മരണം അദ്ദേഹത്തെ വേട്ടയാടിയത്.

Shares:

Related Posts

Gulf

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം.

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് നടക്കും.രാവിലെ 10:30 മുതൽ വൈകുന്നേരം 3:30 വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള തൃശൂർ സെൻറ് തോമസ് കോളേജ് പൂർവ്വവിദ്യാർത്ഥികൾ താഴെ കാണുന്ന
Featured

കെ.ജി.അനിൽകുമാർ ഇനി ഇന്ത്യ-ക്യൂബ ട്രെഡ് കമ്മീഷണർ

ദുബായ് - ക്യൂബയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാപാര വാണിജ്യ മേഖലകളിൽ ഇന്ത്യാക്കാരായ പ്രവാസികൾക്കും മറ്റ് ഇന്ത്യൻ വ്യവസായികൾക്കും ആഗ്രഹത്തിനനുസരിച്ചുള്ള ബിസിനസ്സ് സെറ്റപ്പ് ചെയ്തു കൊടുക്കുന്നതിന് കാര്യമായി ഇടപെടും എന്ന് ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ അഡ്വ.കെ.ജി.അനിൽ കുമാർ ദുബായ് പൗരാവലി സംഘടിപ്പിച്ച പ്രത്യേക
Breaking News

യു.എ.ഇയിൽ മഴക്ക്​ വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു

ദുബായ് - യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്റെ നി​ർ​ദേ​ശം പ്രകാരം യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരം ശേഷം മഴക്ക്​ വേണ്ടി പ്രത്യേക പ്രാത്ഥന നടന്നു. നിരവധി പേരാണ് പ്രത്യേകം നടന്ന പ്രാത്ഥനയിൽ പങ്കെടുത്തത്.
Breaking News

ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും ജിഡിആർഎഫ്എ ദുബായും ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ
Leave a Reply

Your email address will not be published. Required fields are marked *