GulfUAE

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നു: ജോസഫ് അന്നംകുട്ടി

ഷാര്‍ജ – സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. എന്ത് പറഞ്ഞാലും വിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും പോവുകയാണ്. റേഡിയോയില്‍ സംസാരിക്കുമ്പോള്‍ അതിന് കൃത്യമായ ആത്മാവുണ്ട്. ഇപ്പോള്‍ മികച്ച ഉള്ളടക്കം അനുഭവപ്പെടുന്നത് റോഡിയോ പരിപാടികളിലാണ്. എഴുത്തിലും റേഡിയോയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും അതിലാണ് നല്ല സംതൃപ്തി ലഭിക്കുന്നതെന്നും ജോസഫ് അന്നംകുട്ടി പറഞ്ഞു.

41മത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു ജോസ്. ‘സ്‌നേഹം കാമം ഭ്രാന്ത്’ എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ കവര്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. പ്രായമാകുന്തോറും ബോധ്യങ്ങള്‍ മാറുന്നതായും തന്റെ എഴുത്തിലും പറച്ചിലുകളിലും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും ജോസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. പലപ്പോഴും വീഡിയോ ചെയ്യുമ്പോള്‍ പിന്നീട് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നതായി അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല ശ്രദ്ധവേണമെന്നും ചിലപ്പോള്‍ അപകടകരമായ പരിസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

തന്റെ ആദ്യ പുസ്തകങ്ങളില്‍ നിന്നും പുതിയ പുസ്തകത്തിലേക്ക് നാല് വര്‍ഷത്തെ ദൂരമുണ്ട്. എഴുത്തിനെക്കുറിച്ച് മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നത് നല്ലതാണ്. നിത്യജീവിതത്തില്‍ നമ്മെ സ്വാധീനിക്കുന്ന വികാരങ്ങളെ അടിസ്ഥാനമാക്കി 15 മനുഷ്യരുടെ കഥയാണ് ഈ പുസ്‌കത്തിലുള്ളത്. ഇത് ഫിക്്ഷനിലേക്കുള്ള ചുവടുവെപ്പാണ്. നേരില്‍ കണ്ട കുറേ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വെള്ളം ചേര്‍ക്കാതെ എഴുതിയ കഥകളാണ്. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് തന്റെ അമ്മയാണെന്നും ജോസഫ് പറഞ്ഞു.

തോല്‍വികളെ അംഗീകരിക്കാനുള്ള മനസ്സുണ്ടായിരിക്കണമെന്നാണ് പുതിയ തലമുറയോട് പറയാനുള്ളത്. തോല്‍വികളോട് അനാവശ്യമായി പോരാടി സമയം കളയരുത്. യാഥാര്‍ത്ഥ്യത്തോടൊപ്പം സഞ്ചരിക്കുക. ഒരു കാര്യം വിലയിരുത്തുമ്പോള്‍ സ്വന്തമായ നിലപാടുണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് പിന്നാലെ പോവുന്ന രീതി ശരിയല്ല. ഇതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. അവനവന്റെ കഴിവില്‍ ഉറച്ചുനില്‍ക്കുക. മതപരമായ കാര്യങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മത വിശ്വാസം അന്യരെ അലോസരപ്പെടുത്താത്ത കാലത്തോളം അത് നല്ലതാണ്. സെക്‌സും ആത്മീയതയും സ്വകാര്യ വിഷയങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്നും ജോസഫ് പറഞ്ഞു.

Shares:

Related Posts

Featured

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
Breaking News

1000-ൽ പരം നിർമാണ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം വിതരണചെയ്തു ദുബായ് ജി.ഡി.ആർ.എഫ്.എ മാത്രകയായി

ദുബായ് - ദുബായിലെ നിർമാണ പ്രവർത്തന മേഖലയിലെ 1000- ലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും, ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സും മാത്രകയായി.
Breaking News

ദുബായ് പൊ​ലീ​സ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു

ദുബായ്: അത്യാധൂനിക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് പൊ​ലീ​സ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക്​ അ​ൽ ശി​ന്ദ​ഗ ഏ​രി​യ​യി​ലാ​യി​രു​ന്നു മോ​ക്​ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ദുബായ് പോലീസിന്റെ പക്കലുള്ള അതി നൂതന സംവിധാനങ്ങളും അവയുടെ ഉപയോഗരീതികളും ജങ്ങൾക്കും മറ്റും കാണുവാനും മനസിലാക്കുവാനും
Gulf

മാസ്ക് നിയത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ. 

അബുദാബി - യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യംചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക്ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി)  ആവശ്യപ്പെട്ടു. എന്നാൽഅബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും. മാസ്ക് ധരിക്കേണ്ടവർ:- കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ്എന്നിവിടങ്ങളിലും മാസ്ക് വേണം. മാസ്ക് വേണ്ട:- പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലുംവിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുപോകുന്നവർ മാസ്ക് ധരിക്കണം ഒപ്പം  യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽധരിക്കാം. അൽഹൊസൻ ആപ്:- അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കണം. ഇത്തിഹാദ് എയർവെയ്സ്:- കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധനവേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർപരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. എമിറേറ്റ്സ് എയർലൈൻ:- ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ, കോവിഡിൽനിന്ന്മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന്കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. സ്കൂൾ:- ഷാർജ സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജസ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇതോടൊപ്പം സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം. ക്വാറന്റീൻ:- കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ നിർബന്ധമായും പരിശോധന നടത്തണം.
Leave a Reply

Your email address will not be published. Required fields are marked *