Breaking NewsGulf

കാരുണ്യത്തിന്റെ നീറുവ: മലയാളികൾ രക്ഷിച്ച ആ പൂച്ചയുടെ കുഞ്ഞ്​ കൊട്ടാരത്തിൽ ശൈഖ്​ മുഹമ്മദിനൊപ്പം

ദുബായ് – ദുബായ് അൽ മർമൂമിൽ നടന്ന യു.എ.ഇയുടെ ഭരണ തന്ത്രങ്ങൾ ചർച്ചചെയ്യുന്ന വേദിയിൽ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും, വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്നും നടുവിലായി ഒരു കുഞ്ഞുപൂച്ച കുട്ടി. എന്നാൽ രാജകീയ പ്രൗഢിയിൽ ഇരിക്കുന്ന ആ പൂച്ചക്കുഞ്ഞിനെ യു.എ.ഇ പ്രസിഡന്‍റ്​ ഇടക്കിടെ തലോടുന്നതും വീഡിയോയിൽ കാണാം.
ഇപ്പോൾ ​സാമൂഹിക മാധ്യമങ്ങളിലും മറ്റും ചർച്ച ഈ പൂച്ചക്കുഞ്ഞാണ്. കഴിഞ്ഞ ആഗസ്റ്റ്​ 24ന്​ മൂന്ന്​ മാസം മുൻപ്​ ദുബൈ നാഇഫിൽ നിന്ന്​ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്​, കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ്, മൊറോക്കോ സ്വദേശി അഷറഫ്, പാകിസ്താൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർ ചേർന്ന്​ തങ്ങളുടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴേക്ക്​ ചാടിച്ച്​ രക്ഷിച്ചത്. എന്നാൽ ഇവരുടെ കൃത്യമായ ഇടപെടുകൾ വഴി താഴെ തുണി പിടിച്ച് അതിലേക്കു പൂച്ചയെ ചാടിച്ചാണ്
ഗർഭിണിയായ പൂച്ചയെ പരിക്കേൽക്കാതെ രക്ഷിച്ചെത്തത്.
പൂച്ചയെ രക്ഷിച്ചത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായി മാറി പിന്നീട്. എന്നാൽ ഈ വീഡിയോ ശ്രദ്ധയിൽപെട്ട ശൈഖ്​ മുഹമ്മദും വീഡിയോ ഷെയർ ചെയ്തു. അന്ന്​ രാത്രി തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോകുകയും ചെയ്തു. പിന്നീട്​ ​നാല്​ പേർക്ക്​ 50,000 ദിർഹം വീതം (പത്ത്​ ലക്ഷം രൂപ) പാരിതോഷികവും നൽകിയിരുന്നു.
എന്നാൽ അന്ന് മലയാളികൾ രക്ഷിച്ച ഗർഭിണി പൂച്ചയുടെ കുഞ്ഞാണ്​ യു.എ.ഇ ഭരണാധികാരികളുടെ യോഗവേദിയിലും ഇടംപിടിച്ചത്​. ദുബൈ അൽ മർമൂമിൽ നടന്ന യോഗത്തി​ന്റെ വീഡിയോവിലാണ് ഈ പൂച്ചക്കുഞ്ഞിനെയും കാണുന്നത്​. ഏറെ നാളുകളായി ഈ പൂച്ചയെ പറ്റിയോ, എവിടെയാണെന്ന്​ ആർക്കും വിവരമില്ലായിരുന്നു. എന്നാൽ, ഈ പൂച്ചയെ ദുബൈ രാജകുടുംബം തന്നെ ഏറ്റെടുത്ത് വളർത്തിയെന്നാണ്​ പുതിയ ദൃശ്യങ്ങളിലൂടെ വ്യക്​തമാകുന്നത്​. ​
Shares:

Related Posts

Business

ഐ.എ.എസ്, മെഡിക്കൽ പരിശീലനം ഇനി അബൂദബിയിലും, എഡ്യുവിസ്ഡം അക്കാദമി

ദുബായ്: ഐ എ എസും, എം ബി ബി എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ എഡ്യുവിസ്ഡം അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക.പ്രഥമഘട്ടത്തിൽ ജൂനിയർ ഐ എ എസ്, ഡോക്ടർ ജൂനിയർ
Business

ദുബായ് നഗരത്തിൽ ലിമോ സർവിസ് കയ്യടക്കാൻ ചൈനീസ് ഇലക്ട്രിക് വാഹനം ‘സ്​​കൈ​വെ​ൽ’ഒരുങ്ങുന്നു

ദുബായ് - ദുബായ് മഹാ നഗരത്തിൽ ഇനിമുതൽ ലി​മോ സർവീസുകൾ കയ്യടക്കാൻ ചൈ​നീ​സ് ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​കമ്പനി ​നിർമിച്ച സ്​​കൈ​വെ​ൽ ഒരുങ്ങുന്നു. ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി) വാ​ഹ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓടിച്ചു തുടങ്ങി. മൂ​ന്ന്​ മാ​സ​ത്തെ പ​രീ​ക്ഷ​ണ​കാ​ല​യ​ള​വി​ൽ ദുബായ് റോ​ഡി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പ്ര​ക​ട​നം
Gulf

റാസൽഖൈമയിലെ അധ്യാപകർക്ക് ഗോൾഡൻ വിസ

റാ​സ​ല്‍ഖൈ​മ: അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച് റാ​സ​ല്‍ഖൈ​മ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് നോ​ള​ജ് (റാ​ക് ഡി ഒ ​കെ). വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​വ​രെ​യും മി​ക​ച്ച സേ​വ​നം ചെ​യ്യു​ന്ന​വ​രെ​യും രാ​ജ്യ​ത്ത് നി​ല​നി​ര്‍ത്തു​ക​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നേ​തൃ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലോ​ക പ്ര​തി​ഭ​ക​ളെ യു എ
Leave a Reply

Your email address will not be published. Required fields are marked *