GulfUAE

പി.വി വിവേകാനന്ദിനെ അനുസ്മരിച്ചു

ദുബായ് – ദുബായ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുന്‍ അധ്യക്ഷനും ‘ഗള്‍ഫ് ടുഡെ’ ചീഫ് എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിനെ ഐഎംഎഫ്-ചിരന്തന യുഎഇ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരിച്ചു. മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വിവേകാനന്ദ് ഇതര സമൂഹങ്ങളിലും ആദരണീയനായിരുന്നു.

പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങായി മാറി അദ്ദേഹം. സഹജീവികളെ ചേര്‍ത്തു പിടിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവെന്നും വിയോഗത്തിന്റെ ഒമ്പതാം വാര്‍ഷിക അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഖിസൈസ് കാലിക്കറ്റ് നോട്ട്ബുക്കില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി കോ-ഓര്‍ഡിനേറ്റര്‍ അനൂപ് കീച്ചേരി അധ്യക്ഷത വഹിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഐഎംഎഫ് മുന്‍ പ്രസിഡന്റ് കെ.പി.കെ വെങ്ങര മുഖ്യ പ്രഭാഷണം നടത്തി.

ചിരന്തന വൈസ് പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വിവേകാനന്ദിന്റെ ഭാര്യ ചിത്ര, മകള്‍ വിസ്മയ ആനന്ദ്, സുഹൃത്തുക്കളായ പോള്‍ ടി.ജോസഫ്, രാജേന്ദ്രന്‍, മാധ്യമപ്രവര്‍ത്തകരായ തന്‍സി ഹാഷിര്‍, ഭാസ്‌കര്‍ രാജ്, എം.സി.എ നാസര്‍, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, ടി.ജമാലുദ്ദീന്‍, ശിഹാബ് അബ്ദുല്‍ കരീം, മസ്ഹറുദ്ദീന്‍, തന്‍വീര്‍, അഖില്‍ ദാസ് ഗുരുവായൂര്‍ എന്നിവരും; സിപി ജലീല്‍, അബ്ബാസ് ഒറ്റപ്പാലം, റോജിന്‍ പൈനുംമൂട്, അഡ്വ. സുരേഷ് ഒററപ്പാലം, ഉമ്മര്‍ എന്നിവരും സംസാരിച്ചു. ടി.പി അഷ്‌റഫ് നന്ദി പറഞ്ഞു.

Shares:

Related Posts

Featured

ലോക പോലീസ് ഉച്ചകോടി; വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുമായി ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി

അഞ്ചാമത് ലോക പോലീസ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുമായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായും ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി. ദുബൈ വേൾഡ്
Featured

ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കാൻ യുഎഇ; ബഹിരാകാശ ഏജൻസി ഷാർജ സർവകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു

അബുദാബി: ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബഹിരാകാശ ഏജൻസിയും ഷാർജ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഷാർജ അക്കാദമി ഫോർ ആസ്ട്രോണോമി, സ്പേസ് സയൻഡ് ആൻഡ് ടെക്നോളജി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ സലേം
Featured

ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡിന്റെ നിറവിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ

അജ്‌മാൻ - ഈ വർഷത്തെ ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്ഫെ ലഭിച്ചു. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ ഫെബ്രുവരി ആറാം തിയതി നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസിൽ ആണ് അവാർഡ്
Leave a Reply

Your email address will not be published. Required fields are marked *