Breaking NewsFeatured

ദുബായ് ദേ​ശീ​യ​ദി​നാ​ഘോ​ഷം 4697 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ

ദുബായ് – ദുബായ് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ലം​ഘി​ച്ച്​ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 4697 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ​യിട്ട് കൊണ്ട് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തി​യ 132 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. പി​ടി​ക്ക​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ​ക്കു​ പു​റ​മെ ബ്ലാ​ക്ക്​ പോ​യ​ൻ​റും ചു​മ​ത്തി​. അ​നു​മ​തി​യി​ല്ലാ​തെ സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​ക, പൊ​തു​ശ​ല്യം സൃ​ഷ്ടി​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ മോ​ഡി​ഫൈ ചെ​യ്യു​ക, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യ​ത്.

യു.​എ.​ഇ ദേ​ശീ​യ​ദി​ന അ​വ​ധി​ദി​ന​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ​ക്കും വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും പൊ​ലീ​സ്​ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പം മാ​റു​ന്ന രീ​തി​യി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ അ​രു​തെ​ന്നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്​ അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​രു​തെ​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. റോ​ഡി​ൽ ‘സ്റ്റ​ണ്ടി​ങ്​’ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ന്നി​​ലെ​യും പി​ന്നി​ലെ​യും ന​മ്പ​ർ ​പ്ലേ​റ്റ്​ മ​റ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​നം അ​ല​ങ്ക​രി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്ത​രു​തെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

എന്നാൽ മൂ​ന്നു ദി​വ​സ​ത്തി​നി​ട​യി​ൽ ബ​ർ​ദു​ബായിൽ നിന്നും​ 72 വാ​ഹ​ന​ങ്ങ​ളും, 60 വാ​ഹ​ന​ങ്ങ​ൾ ദേ​ര​യി​ൽ നിന്നും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത​ത്. എന്നാൽ ബ​ർ​ദു​ബൈ മേ​ഖ​ല​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ട്രാ​ഫി​ക്​ വി​ഭാ​ഗം ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ​ ബ്രി​ഗേ​ഡി​യ​ർ ജു​മാ സാ​ലിം ബി​ൻ സു​വൈ​ദാ​ൻ പ​റ​ഞ്ഞു. ദേ​ശീ​യ​ദി​നാ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ൽ ട്രാ​ഫി​ക്​ ജാ​മു​ക​ൾ ഒ​ഴി​വാ​ക്കാ​നും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​ നി​യ​ന്ത്രി​ക്കാ​നും റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നു​മാ​യി എ​മി​റേ​റ്റി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും ഉ​ൾ​സ്ഥ​ല​ങ്ങ​ളി​ലും പ​ട്രോ​ളി​ങ്​ സ​ജീ​വ​മാ​ക്കി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷം ദേ​ശീ​യ​ദി​നാ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ൽ ട്രാ​ഫി​ക്​ സാ​ഹ​ച​ര്യം മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട​താ​യും റോ​ഡ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ പൊ​ലീ​സു​മാ​യി ന​ല്ല രീ​തി​യി​ൽ സ​ഹ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Shares:

Related Posts

Featured

അബൂദബിയിൽ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ക്ക്​ വിലക്ക്​; കാരണം ഗാമ്പിയയിലെ കുട്ടികളുടെ മരണം.

അബുദാബി - ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയയില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ അബൂദബിയില്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നിരോധനം ഏർപ്പെടുത്തിയത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാമ്പിയയില്‍ 66 കുട്ടികളാണ് മരിച്ചത്. ചുമയ്ക്കും
Business

അബുദാബി അൽവഹ്ദ മാളിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു

അബുദാബി: കുറഞ്ഞ കാലം കൊണ്ട് ഷോപ്പിംഗ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ശ്രീ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ
Gulf

ലോകകപ്പ്; ഖത്തർ റെയിൽ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം വിലയിരുത്തി അധികൃതർ.

ദോഹ - ലോകകപ്പിനെത്തുന്ന ലക്ഷോഭലക്ഷം ആരാധകരുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ റെയിൽ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും
Leave a Reply

Your email address will not be published. Required fields are marked *