News Kerala/India

ഭാരതത്തിന്റെ ആയുധക്കരുത്തിൽ മറ്റൊരു നാഴികല്ല് “അഗ്നി” ഇനി ഇന്ത്യയ്‌ക്ക് സ്വന്തം: വിസ്‌മയത്തോടെ ലോകരാജ്യങ്ങൾ: ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാൻ കഴിയും.

ന്യൂഡൽഹി – കഴിഞ്ഞ ദിവസം ഇന്ത്യ ഒഡിഷ തീരത്തു നിന്ന് വിജയകരമായി പരീക്ഷിച്ച അഗ്നി-5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ താകീതായി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ മുഴുവൻ ആക്രമിക്കാനാകും. ഇക്കഴിഞ്ഞ ജൂണിൽ ആണവശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിക്ഷേപിച്ച് വിജയിച്ചിരുന്നു. അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങിൽ ചൈന നിയന്ത്രണരേഖ ലംഘിച്ചതിന് പിന്നാലെയുള്ള അഗ്നി-5 ന്റെ പരീക്ഷണം അതുകൊണ്ടുതന്നെ ലോകശ്രദ്ധ നേടിയത്.

ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൾകലാം ദ്വീപിൽ നിന്നാണ് ആണവായുധം വഹിക്കാവുന്ന അഗ്നി-5ന്റെ രാത്രികാല വിക്ഷേപണം നടന്നത്. ആണവ കമാൻഡിന്റെ ഭാഗമായ അഗ്നി-5 മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു. ആധുനിക സാങ്കേതിക വിദ്യകളുള്ള ഭാരം കുറഞ്ഞ മിസൈലിന്റെ ദൂരപരിധി ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങൾ പുറത്തിറക്കിയ കുറിപ്പിൽ വ്യകത്മാക്കിയിട്ടുണ്ട്.

അഗ്‌നി-5

20 രാജ്യങ്ങൾ അഗ്‌നി-5ക്ക് കൈയെത്തും ദൂരത്ത്

ദൂരപരിധി- 5500 കിലോമീറ്റർ.

ഭാരം- 50,000 കിലോ.

നീളം- 17.5 മീറ്റർ പരമാവധി വേഗത- ശബ്ദത്തിന്റെ 24 മടങ്ങ് (സമാന മിസൈലുകളുള്ള മറ്റ് രാജ്യങ്ങൾ- യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ഇസ്രയേൽ).

ഒരു മിസൈലിൽ ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിൽ 12,000-15,000 കി.മീ സഞ്ചരിക്കുന്ന ഡോങ്‌ഫെങ്-41 പോലുള്ള ചൈനീസ് ആണവ മിസൈലുകളെ പ്രതിരോധിക്കാം.

മൂന്ന് ഘട്ട ഖര ഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്നു.

അഗ്നി-4 ദൂരപരിധി- 4,000 കി.മീ.

അഗ്നി-2- 3,000 കി.മീ.

അഗ്നി-2- 2,000 കി.മീ

20 രാജ്യങ്ങൾ കൈയെത്തും ദൂരത്ത്

  1. ചൈന
  2. ജപ്പാൻ
  3. ദക്ഷിണ കൊറിയ
  4. ഉത്തരകൊറിയ
  5. ഇന്റോനേഷ്യ
  6. തായ്ലൻഡ്
  7. മലേഷ്യ
  8. പാകിസ്ഥാൻ
  9. അഫ്ഗാനിസ്ഥാൻ
  10. ഇറാൻ
  11. റഷ്യ
  12. ഇറാക്ക്
  13. ഈജിപ്ത്
  14. സിറിയ
  15. ജർമ്മനി
  16. യുക്രെയിൻ
  17. ഗ്രീസ്
  18. ഇറ്റലി
  19. സുഡാൻ
  20. ലിബിയ
Shares:

Related Posts

News Kerala/India

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ബ​സ് ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍.

പാ​ല​ക്കാ​ട് - വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍. കൊ​ല്ലം ച​വ​റ​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ​ത​ത്. കൊ​ല്ലം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ക​ട​ക്കു​ന്നു എ​ന്ന് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ്
Breaking News

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 - 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട്
News Kerala/India

അങ്കമാലിയിൽആറുമാസംപ്രായമുള്ളകുഞ്ഞിനെകഴുത്തറുത്ത്കൊന്നസംഭവം; അമ്മൂമ്മഅറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത്കൊന്നഅമ്മൂമ്മറോസിലി (66) അറസ്റ്റിൽ. പ്രതി മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോസിയെ നിലവിൽ മൂക്കന്നൂർഎം.എ.ജി.ജെആശുപത്രിയിൽനിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്..കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ
Business

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി 'ഓഡി എ9 കെമിലിയോണ്‍' എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍
Leave a Reply

Your email address will not be published. Required fields are marked *