Breaking NewsFeatured

ഇത്തിഹാദ് റെ​യി​ൽ പദ്ധതി: ഏ​റ്റ​വും വ​ലി​യ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ദുബായ് – യു.​എ.​ഇ​യു​ടെ ദേ​ശീ​യ റെ​യി​ൽ പ​ദ്ധ​തി​യാ​യ ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ​ഖു​ദ്​​റ പ്ര​ദേ​ശ​ത്തി​ന്​ മു​ക​ളി​ലൂ​ടെ നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​​ങ്കു​വെ​ച്ചു. യു.​എ.​ഇ​യി​ലു​ട​നീ​ളം ച​ര​ക്കു​നീ​ക്ക​ത്തി​നും, യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ​പാ​ത നി​ർ​മി​ക്കു​ന്ന​ത്. അ​ൽ​ഖു​ദ്​​റ പാ​ലം പൂ​ർ​ത്തി​യാ​യ​തോ​ടെ എ​മി​റേ​റ്റി​ലെ റെ​യി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ സു​പ്ര​ധാ​ന ഘ​ട്ട​മാ​ണ്​ പി​ന്നി​ട്ടത്.

ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യ അ​ബൂ​ദ​ബി​യി​ലെ ഖ​ലീ​ഫ തു​റ​മു​ഖ​ത്തെ ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ പ്ര​ധാ​ന പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ൽ​പാ​ലം ഈ അടുത്ത കാലത്താണ് പൂർണമായും സ​ജ്ജ​മാ​യ​ത്​ ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതോടൊപ്പം തന്നെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ പാ​ത​യു​ടെ ആ​കെ 75ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നി​ല​വി​ൽ ദുബായ് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​തി​വേഗത്തിലാണ് പണികളും മറ്റും പു​രോ​ഗ​മി​ക്കു​ന്നത്.

പ​​ദ്ധ​​തി​​യു​​ടെ തു​​ട​​ക്കം​​മു​​ത​​ൽ പ്ര​​കൃ​​തി​​സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പു​​വ​​രു​​ത്താനും പ​​രി​​സ്ഥി​​തി, പ്ര​​കൃ​​തി​​ദ​​ത്ത ആ​​വാ​​സ വ്യ​​വ​​സ്ഥ​​ക​​ളെ​​യും മൃ​​ഗ​​ങ്ങ​​ളെ​​യും സം​​ര​​ക്ഷി​​ക്കാ​​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഒപ്പം അ​ൽ ഖു​ദ്​​റ​യി​ലൂടെ കടന്നു പോകുന്ന ട്രെ​യി​ൻ സ​ർ​വി​സ്​ ഏ​റെ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. റെ​​യി​​ൽ​​പാ​​ത നി​​ർ​​മി​​ക്കു​​ന്ന ഭാ​​ഗ​​ത്തെ മ​​രു​​ഭൂ​​മി​​യി​​ലെ പ്രാ​​ദേ​​ശി​​ക വൃ​​ക്ഷ​​ങ്ങ​​ളെ​​യും കു​​റ്റി​​ച്ചെ​​ടി​​ക​​ളെ​​യും ന​​ശി​​പ്പി​​ക്കാ​​തെ മാ​​റ്റി​​ന​​ടു​​ന്ന​​തി​​ന്​ പ​​രി​​സ്ഥി​​തി ഏ​​ജ​​ൻ​​സി​​യും ഇ​​ത്തി​​ഹാ​​ദ് റെ​​യി​​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്.

നിലവിൽ 50 ബി​ല്യ​ൻ ദി​ർ​ഹം ചെ​ല​വ്​ വ​ക​യി​രു​ത്തി​യ ഇ​ത്തി​ഹാ​ദ്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ദു​ബൈ​യി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ 50 മി​നി​റ്റി​ലും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഫു​ജൈ​റ​യി​ലേ​ക്ക്​ 100 മി​നി​റ്റി​ലും എ​ത്തി​ച്ചേ​രാ​നാ​കും. 1200 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലെ 11 സു​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ റെ​യി​ൽ പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന​ത്. ട്രെ​യി​ൻ മ​ണി​ക്കൂ​റി​ൽ 200 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കു​തി​ച്ചോ​ടു​ക. സൗ​ദി അ​തി​ർ​ത്തി​യി​ലെ സി​ല മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​ദേ​ശ​മാ​യ ഫു​ജൈ​റ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ രാജ്യത്തിന്റെ നാഴികക്കല്ലായി മാറിക്കഴിഞ്ഞ ഇത്തിഹാദ് റെ​യി​ൽ പദ്ധതി.

Shares:

Related Posts

Breaking News

യു. എ. ഇ പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നു: ഒരുക്കങ്ങൾ പൂർത്തിയായതായി ജി ഡി ആർ എഫ് എ

ദുബായ് : യു. എ. ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ
Featured

ഐക്യ അറബ് എമിറേറ്റ്സ് രാജ്യം നവംബർ 3-ന് ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ പതാകദിനം ആഘോഷിച്ചു

ദുബായ്: ഐ​ക്യ അ​റ​ബ് എ​മി​റേ​റ്റ്സി​ന്‍റെ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത അ​ട​യാ​ള​പ്പെ​ടു​ത്തി രാജ്യത്തുടനീളം പ​താ​ക​ദി​നം ആ​ച​രി​ച്ചു. പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ, വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ​വ​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൃ​ത്യം 11ന് പ​താ​ക ഉ​യ​ർ​ത്തി. മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടും പ​താ​ക ഉ​യ​ർ​ത്താ​ൻ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും
Breaking News

ആതവനാട് പാറക്കുളത്തില്‍ വീണ ലോറി ആറ് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തു. ലോറിയില്‍ കുടുങ്ങിയ പൈക്കിനിപറമ്പ് കുന്നത്തൊടിയില്‍ മുസ്തഫയുടെ ജീവന്‍ രക്ഷിക്കാനായില്ല – ഗസ്സയുടെ പുനർനിർമാണത്തിന്​ സഹായമായി 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച്​ യു.എ.ഇ. യു.എസ്​ പ്രസിഡന്റ്, അമേരിക്കയിൽ ചേർന്ന ‘ബോർഡ്​ ​ഓഫ്​ പീസി’ന്‍റെ ആദ്യ യോഗത്തിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ പ്രഖ്യാപനം നടത്തിയത്​ – റ​മ​ദാ​ൻ മാ​സ​ത്തി​ൽ എ​മി​റേ​റ്റി​ലെ 59 പ​ള്ളി​ക​ളി​ലെ ഏ​ക​ദേ​ശം 2,100 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു

Breaking News

സൗദിയിലെ പ്രവാസികൾക്ക് ഇനി ആശ്വാസം; ശമ്പളം മുടങ്ങില്ല, പുതിയ ഇൻഷൂറൻസ് പദ്ധതിയുമായി സൗദി

റിയാദ്: പ്രവാസി തൊഴിലാളികളുടെ സുരക്ഷയുടെ ഭാ​ഗമായി പുതിയ ഇൻഷൂറൻസ് പദ്ധതി ആരംഭിച്ച് സൗദി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സാഹചര്യത്തിൽ ഈ പദ്ധതി പ്രകാരമാണ് വേതനം ലഭിക്കും. ഇൻഷൂറൻസ് പ്രൊഡ്ക്ട് എന്ന പേരിലുള്ള പദ്ധതി മാനവ വിഭവശേഷി,
Leave a Reply

Your email address will not be published. Required fields are marked *