FeaturedGulf

ഐക്യ അറബ് എമിറേറ്റ്സ് രാജ്യം നവംബർ 3-ന് ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ പതാകദിനം ആഘോഷിച്ചു

ദുബായ്: ഐ​ക്യ അ​റ​ബ് എ​മി​റേ​റ്റ്സി​ന്‍റെ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത അ​ട​യാ​ള​പ്പെ​ടു​ത്തി രാജ്യത്തുടനീളം പ​താ​ക​ദി​നം ആ​ച​രി​ച്ചു. പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ, വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ​വ​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൃ​ത്യം 11ന് പ​താ​ക ഉ​യ​ർ​ത്തി. മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടും പ​താ​ക ഉ​യ​ർ​ത്താ​ൻ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആല്‍ മ​ക്തൂം മുൻപേ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

യു​നൈ​റ്റ​ഡ്​ അ​റ​ബ്​ എ​മി​റേ​റ്റി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ്​​ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തെ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ദേ​ശീ​യ പ​താ​ക​ദി​ന​ത്തി​ൽ അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ ഹു​സ്​​ൻ കൊ​ട്ടാ​ര​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ രാജ്യത്തെ വ്യത്യസ്ത തലങ്ങളിൽ നിന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ രാജ്യത്തിന്റെ ആ​ദ​ര​വ്​ ഏ​റ്റു​വാ​ങ്ങി.

യു.​എ.​ഇ​യു​ടെ നേ​ട്ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും പു​രോ​ഗ​തി​യെ പി​ന്തു​ണ​ക്കു​ന്ന​തി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ർ ന​ൽ​കി​യ സേ​വ​ന​ത്തി​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ന്ന്​ പ​റ​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പ​ണ​ത്തോ​ടേ​യും കൂ​ട്ടാ​യ​ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും സേ​വ​നം ചെ​യ്യു​ന്ന​ത്​ തു​ട​രു​ന്ന രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഖ​സ​ർ അ​ൽ ബ​ത്തീ​നിൽ അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

എന്നാൽ ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫേ​ഴ്‌​സ് ദു​ബൈ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) യു.​എ.​ഇ പ​താ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.അ​ൽ ജാ​ഫി​ലി​യ​യി​ലെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി അ​സി. ഡ​യ​റ​ക്ട​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്, ജീ​വ​ന​ക്കാ​ർ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. പ​താ​ക ദി​നം ദേ​ശീ​യ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ക്കാ​നും രാ​ജ്യ​ത്തോ​ടും അ​തി​ന്‍റെ നേ​തൃ​ത്വ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത പു​തു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എ.​ഇ​യു​ടെ പേ​ര് എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള പ്ര​തി​ജ്ഞ പു​തു​ക്കു​ന്ന ദി​ന​മാ​ണി​ത്. സ്ഥാ​പ​ക പി​താ​ക്ക​ന്മാ​ർ പ​ക​ർ​ന്നു ന​ൽ​കി​യ യൂ​നി​യ​ന്‍റെ ആ​ത്മാ​വി​നെ ന​മ്മു​ടെ വി​വേ​ക​മ​തി​യാ​യ നേ​തൃ​ത്വം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Shares:

Related Posts

Gulf

വേള്‍ഡ് മലയാളി കൗണ്‍സില്‍ “ഇന്റര്‍നാഷണല്‍ ഐകോണ്‍ പുരസ്‌കാരം 2022” എം.എ യൂസഫലിക്ക്

ദുബായ് - ഇന്റര്‍നാഷണല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2021ല്‍ പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐകോണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് സമ്മാനിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി
Featured

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി - യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം
Breaking News

ദുബായ് മാ​ര​ത്ത​ണി​ൽ ച​രി​ത്രം എഴുതി ഇ​ത്യോ​പ്യ​

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് മാ​ര​ത്ത​ണി​ൽ വീ​ണ്ടും ഇ​ത്യോ​പ്യ​ൻ തേ​രോ​ട്ടം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളും ഇ​ത്യോ​പ്യ​ക്കാ​ർ തൂ​ത്തു​വാ​രി. ഒ​രേ കു​ടും​ബ​ത്തി​ൽ​പെ​ട്ട​വ​ർ ത​ന്നെ പു​രു​ഷ, വ​നി​ത കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി എ​ന്ന ച​രി​ത്ര​വു​മെ​ഴു​തി​യാ​ണ്​ ദുബായ്
Business

ഇന്ത്യ – എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കം

അബുദാബി: ഇന്ത്യാ - ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ ഇപ്പോഴത്തെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മിഷന് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്‌വെ, യുഎഇ,
Leave a Reply

Your email address will not be published. Required fields are marked *