FeaturedGulf

ലോക വനിതാ ദിനത്തിൽ 25 ലക്ഷം രൂപയുടെ ‘അൽമിറ’ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് വേൾഡ് സ്റ്റാർ ഹോൾഡിങ്സ്

ദുബായ് – ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തത്. യു.എ.ഇ യിലെ പ്രമുഖ വനിത സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പെൺകുട്ടികൾക്ക് വേണ്ടിയുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് കഴിഞ്ഞ ജനുവരി മാസത്തിലാണ് അനൗൺസ് ചെയ്തത്. ഇത്തവണ നാട്ടിൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്.

ആയിരത്തോളം അപേക്ഷകരിൽ നിന്നും പെൺകുട്ടികൾക്ക് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും, യുഎയിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവുവും പരിഗണിച്ചാണ് 25 പെൺകുട്ടികളെ തിരഞ്ഞെടുത്തത്. “എന്റെ മകൾ നന്നായി പഠിക്കും, അവൾ പഠിച്ച് നല്ലൊരു ജോലി നേടിയാൽ എന്റെ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും” കഴിഞ്ഞ 43 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇപ്പോൾ അബുദാബിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഖാലിദിന്റെ വാക്കുകളിലാണിത്.

‘ALMIRAH’ educational scholarship for girls 2023.

“എന്റെ പ്രതീക്ഷ എന്റെ മകളിലാണ് , അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എത്ര കാലം കഷ്ട്ടപെടാനും ഞാൻ തയ്യാറാണ്” ഷാർജയിലെ ഒരു ക്ളീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ജിജി പറഞ്ഞത്. “ജീവിത സാഹചര്യംകൊണ്ട് പണ്ട് എനിക്ക് പഠിക്കാൻ സാധിച്ചില്ല, മകൾ പഠിച്ചു ഒരു ഡോക്റ്ററായി കാണണം എന്നാണ് എന്റെ ആഗ്രഹം” എന്നാണ് ഷാർജയിൽ ഒരു ആയുർവേദിക് സെന്ററിൽ ജോലിചെയ്യുന്ന ഉണ്ണികൃഷ്ണൻ പറയുന്നത്.

സ്‌കോളർഷിപ്പ് സ്വീകരിക്കാൻ എത്തിയ ഓരോ രക്ഷിതാവിനും മകളെ കുറിച്ച് സ്വപ്നങ്ങളുണ്ട്. അതുകൊണ്ടാണ് പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട്, ഞങ്ങളുടെ മകളുടെ പേരിലുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തത് എന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് എംഡി ഹസീന നിഷാദ് പറഞ്ഞു. പെൺകുട്ടികളെ എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കുക എന്ന ചിന്തയിൽനിന്നും ഭൂരിഭാഗം പ്രവാസികളും മാറിയെന്നതിന്റെ ഏറ്റവും മികച്ച തെളിവായിരുന്നു ഞങ്ങൾ ഈ സ്‌കോളർഷിപ്പ് അനൗൺസ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്.

Shares:

Related Posts

Breaking News

യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

ദുബായ് - യുണീക് വേള്‍ഡ് റോബോട്ടിക്‌സില്‍ നിന്നുള്ള ടീം യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് 'ഫസ്റ്റ് ലെഗോ ലീഗ് (എഫ്എല്‍എല്‍) യുഎഇ നാഷണല്‍സ് 2023' ജേതാക്കളായി. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്ത ടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്‌ള്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍
Business

There is no chain or grease on the Stringbike

ഈ ബൈക്കിൽ ചെയിനിന് പകരം ചരടുകളാണ് ഉപയോഗിക്കുന്നത്,സ്ട്രിംഗ്ബൈക്കിന്റെ സ്ട്രിംഗുകൾ 2000 കിലോമീറ്റർ വരെ നീണ്ടുനിൽക്കും,അവ മാറ്റിസ്ഥാപിക്കാൻ എളുപ്പമാണ്,ഓയിൽ ഉപയോഗിക്കേണ്ടതില്ല. There is no chain or grease on the Stringbike
Breaking News

കുട്ടികളുടെ വാക്‌സിനേഷൻ കൃത്യസമയത്ത് പൂർത്തിയാക്കണം; അബൂദബി ശിശുക്ഷേമ സമിതി

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും അഞ്ചാംപനി, പോളിയോ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങളിൽനിന്ന് പ്രതിരോധം ഉറപ്പാക്കാനും നിർദിഷ്ട വാക്‌സിനേഷൻ പട്ടിക കൃത്യമായി പിന്തുടരണമെന്ന് അബൂദബി ശിശുക്ഷേമ സമിതി. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നത് കുത്തിവെപ്പിനോടുള്ള ഭയവും ആശങ്കയും കുറയ്ക്കാൻ
Business

നിസ്‌വയുടെ മുഖച്ഛായ മാറുന്നു; 1.5 കോടി റിയാലിലധികത്തിന്റെ വികസന പദ്ധതികൾ

നിസ്‌വ: ഒമാനിലെ സാംസ്കാരിക നഗരമായ നിസ്‌വയുടെ മുഖച്ഛായ മാറ്റാൻ രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും സംയോജിത പൊതുഗതാഗത ടെർമിനലിന്റെ 20 ശതമാനം ജോലികളും
Leave a Reply

Your email address will not be published. Required fields are marked *