Breaking NewsFeatured

നി​യ​മ​ലം​ഘ​നം നടത്തിയ 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ദുബായ് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം

ദുബായ് – സാ​മ്പ​ത്തി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ ത​ട​യ​ൽ നി​യ​മ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2.2 കോ​ടി ദി​ർ​ഹം പി​ഴ​യാ​ണ് മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ൾ​ക്ക്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​യി​ച്ചു. ഇതു സംബന്ധിച്ച് സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഉ​ള്‍പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ബാ​ങ്ക് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. വി​വാ​ദ ഇ​ട​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, തീ​വ്ര​വാ​ദി​ക​ള്‍ക്കു സ​ഹാ​യം ന​ല്‍ക​ല്‍ എ​ന്നി​വ ത​ട​യാ​ന്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും ബാ​ങ്ക് നി​ര്‍ദേ​ശി​ച്ചി​രുന്നു. എന്നാൽ ഇത്തരം നടപടികളൊന്നും ഈ കമ്പനികൾ അനുസരിച്ചല്ലയിരുന്നു.

കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന സാ​മ്പ​ത്തി​കേ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍, പ്ര​ഫ​ഷ​ന​ലു​ക​ള്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി സ്ഥാ​പ​ന​ങ്ങ​ളെ ക​ര്‍ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ ഭീ​ക​ര​വാ​ദ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഓ​ര്‍മി​പ്പി​ച്ചി​രുന്നു.

Shares:

Related Posts

Breaking News

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ

ദുബായ് - ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 2022 28മത് എഡിഷൻ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മാമാങ്കത്തിൽ വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ,
Breaking News

പി. പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ലാ  പഞ്ചായത്ത്  യോഗങ്ങളിൽ പങ്കെടുക്കാം ഒപ്പം കണ്ണൂർ വിട്ടുപോകാൻ തടസമില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് തലശ്ശേരി സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍
Gulf

ഗോപിനാഥ് മുതുകാടിന്റെ 25 കുട്ടികളെ ദത്തെടുത്ത് ഡോ.കെ.പി ഹുസൈന്‍

ദുബായ് - സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെയും ഡോ.കെ.പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ 25 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഡോ.കെ.പി ഹുസൈന്‍. ഈ പദ്ധതിയിലേക്ക് 36,50,000 രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്.
Gulf

2023 അന്താരാഷ്ട്ര വനിതാദിനം: അലീഷ മൂപ്പന്‍ – ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സന്ദേശം

ഇന്നത്തെ സ്ത്രീകള്‍ നാളത്തെ സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ശക്തികേന്ദ്രങ്ങളാണ്. ഇന്ന് അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ നിലയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ലോകത്തിലെ ഏതൊരു സ്ഥാപനവും, രാജ്യവും വളര്‍ച്ചക്കായുള്ള കുതിപ്പില്‍ പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുളളവരും വീടുകള്‍ക്കപ്പുറമുള്ള
Leave a Reply

Your email address will not be published. Required fields are marked *