Breaking NewsFeatured

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​നം, ക​പ്പ​ൽ സ​ർ​വി​സ് ഉടൻ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി

ദുബായ് – കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ യു.​എ.​ഇ – ​കേ​ര​ള സെ​ക്ട​റി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കൗ​ൺ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അദ്ദേഹം നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​ന്നെ​യും മാ​രി​ടൈം ബോ​ർ​ഡി​നെ​യും മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യാ​ൽ കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ ആ​ഭ്യ​ന്ത​ര യാ​ത്ര, ച​ര​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​ഇ. ചാ​ക്കു​ണ്ണി മ​ന്ത്രി​ക്ക്‌ നി​വേ​ദ​നം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി കി​ഴ​ക്കേ​ഭാ​ഗം, സെ​ക്ര​ട്ട​റി പി.​ഐ. അ​ജ​യ​ൻ, ആ​ർ. ജ​യ​ന്ത്കു​മാ​ർ, കെ. ​സെ​യ്ത് ഹാ​രി​സ്, വി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Shares:

Related Posts

Entertainment

അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു “ടർബോ” ചാർജോടെ മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടി ചിത്രം 'ടർബോ' അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദുബായ് ദെയ്‌റ സിറ്റി സെന്റർ
Breaking News

ദുബൈയിൽ നിന്ന് ഖത്തറി​ലേക്ക് ഷട്ടിൽ സർവിസടക്കം നൂറിലേറെ വിമാനങ്ങൾ ഒരുക്കി ദുബായ്

ദുബായ് - ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ദുബായ്, ദോഹ വിമാനത്താവളങ്ങൾക്കിടയിൽ ദിവസേന 6800ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്‍റുകളുമായി കൈകോർത്ത് ഫുട്ബാൾ പ്രേമികൾക്ക്
Breaking News

10 ദിർഹത്തിന് ഇന്റർ നാഷണല്‍ ഹോളിഡെ പാകേജ് ഒരുക്കി ഹോളിഡെ മേക്കേഴ്സ്.കോം

ദുബായ്: യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. സ്‌മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ
Leave a Reply

Your email address will not be published. Required fields are marked *