GulfUAE

ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

ദുബായ് – ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗൽ സർവീസസ് സ്ഥാപക സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെർഫെക്ട് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ അഡ്വ. സിറാജുദ്ദീന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം.

ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി, അവന്യൂ ട്രാവൽസ് എം ഡി ഷഫീഖ്, യാബ് ലീഗൽ സർവീസസ് മാനേജർ ഫർസാന, കെഎംസിസി നേതാവ് ടി.പി അബ്ബാസ് ഹാജി, ജലീൽ പട്ടാമ്പി, എൻ.എ.എം ജാഫർ, സാദിഖ് ബാലുശ്ശേരി, ചിരന്തന ട്രഷറർ ടി.പി അഷ്റഫ് എന്നിവരും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ചിരന്തനയുടെ നാൽപ്പത്തി രണ്ടാമത്തെ പുസ്തകമാണ് ഇതെന്നും അടുത്ത ഷാർജ രാജ്യാന്തര പുസ്തകോത്സവത്തോടെ 50ലധികം പുസ്തകങ്ങളാകുമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു. പുസ്തകങ്ങളിലൂടെയും മറ്റു സർഗാത്മക പ്രവർത്തനങ്ങളിലൂടെയും കൂടുതൽ സജീവതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 22 വർഷങ്ങൾക്കകം ഗൾഫിലെ സാംസ്കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാനമായി ചിരന്തന മാറിയെന്നും ഇത് അഭിമാനകരമാണെന്നും അത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും സലാം അഭിപ്രായപ്പെട്ടു. സാംസ്കാരിക, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു. അതിഥികൾക്ക് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

Shares:

Related Posts

Breaking News

ഷാ​ർ​ജ സ​മ്പ​ദ്​​വ്യ​വ​സ്ഥ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ

ഷാ​ർ​ജ - ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടാ​ൻ ഷാ​ർ​ജ എ​മി​റേ​റ്റി​ന്​ സാ​ധി​ച്ച​താ​യി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ക​മ്യൂ​ണി​റ്റി വി​ക​സ​ന വ​കു​പ്പ്. 2021ൽ 130.1​ശ​ത​കോ​ടി ദി​ർ​ഹ​മാ​യി​രു​ന്ന​ത്​​ 136.9 ശ​ത​കോ​ടി ദി​ർ​ഹ​മി​ലാ​ണ്​ എ​ത്തി​യ​ത്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ​യും സ​മ്പ​ദ്​​രം​ഗം വൈ​വി​ധ്യ​വ​ത്ക​രി​ച്ച​തി​ന്‍റെ​യും ഫ​ല​മാ​യാ​ണ്​
Breaking News

1 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, 10 പേര്‍ക്ക് സൗജന്യ ശ്രവണ സഹായി, 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധന: പ്രവാസികളെ നെഞ്ചോടു ചേർത്ത് അസന്റ് ഇഎന്‍ടി ആശുപത്രി

ദുബായ്: ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബായ് ശാഖയുടെ ഉദ്ഘടനകർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല, വകുപ്പ് മന്ത്രി ഡോ.
Breaking News

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ
Gulf

വനിതകളുടെ സാംസ്‌കാരിക മുന്നേറ്റം ശ്രംസനീയം; എം പി രമ്യ ഹരിദാസ്

ദുബായ് - ധാര്‍മികതയും തികഞ്ഞ രാഷ്ട്രീയാവബോധവുമുയര്‍ത്തിപ്പിടിച്ച് പ്രവാസ മണ്ണില്‍ കെഎംസിസിക്ക് പിന്നില്‍ വനിതകള്‍ നടത്തുന്ന സാംസ്‌കാരിക മുന്നേറ്റം പ്രശംസനീയമാണെന്ന് രമ്യ ഹരിദാസ് എംപി. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മലപ്പുറോത്സവ് 2022'ന്റെ ഭാഗമായി നടന്ന വനിതാ സാംസ്‌കാരിക സമ്മേളനം
Leave a Reply

Your email address will not be published. Required fields are marked *