Breaking NewsFeatured

ഷാ​ർ​ജ സ​മ്പ​ദ്​​വ്യ​വ​സ്ഥ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ

ഷാ​ർ​ജ – ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടാ​ൻ ഷാ​ർ​ജ എ​മി​റേ​റ്റി​ന്​ സാ​ധി​ച്ച​താ​യി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ക​മ്യൂ​ണി​റ്റി വി​ക​സ​ന വ​കു​പ്പ്. 2021ൽ 130.1​ശ​ത​കോ​ടി ദി​ർ​ഹ​മാ​യി​രു​ന്ന​ത്​​ 136.9 ശ​ത​കോ​ടി ദി​ർ​ഹ​മി​ലാ​ണ്​ എ​ത്തി​യ​ത്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ​യും സ​മ്പ​ദ്​​രം​ഗം വൈ​വി​ധ്യ​വ​ത്ക​രി​ച്ച​തി​ന്‍റെ​യും ഫ​ല​മാ​യാ​ണ്​ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.
പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം ഷാ​ർ​ജ​യു​ടെ ആ​കെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം(​ജി.​ഡി.​പി) ക​ഴി​ഞ്ഞ വ​ർ​ഷം 5.2 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ 5.2 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2021ൽ 126.8 ​ശ​ത​കോ​ടി ദി​ർ​ഹ​മാ​യി​രു​ന്നു ഈ ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം. ഇ​ത്​ 2022ൽ 133.4 ​ശ​ത​കോ​ടി ദി​ർ​ഹ​മി​ലെ​ത്തി. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട രീ​തി​ശാ​സ്ത്രം അ​നു​സ​രി​ച്ച് എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​മേ​ഖ​ല​യും ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ മു​ന്നേ​റ്റം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. എ​മി​റേ​റ്റി​ൽ അ​നു​കൂ​ല​മാ​യ സാ​മ്പ​ത്തി​ക വി​ക​സ​ന​മാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വി​ല​യി​രു​ത്തി​ക്കൊ​ണ്ട്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്, ക​മ്യൂ​ണി​റ്റി വി​ക​സ​ന വ​കു​പ്പ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹു​മൈ​ദ്​ അ​ൽ ഖാ​സി​മി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം എ​മി​റേ​റ്റി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി യോ​ജി​പ്പി​ച്ച് ന​ട​പ്പാ​ക്കി​യ​താ​ണ്​ വ​ള​ർ​ച്ച​ക്കു​ പി​ന്നി​ലെ പ്രേ​ര​ക​ശ​ക്തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​രം, മോ​ട്ടോ​ർ വാ​ഹ​ന വി​പ​ണി, നി​ർ​മാ​ണ മേ​ഖ​ല, താ​മ​സ-​ഭ​ക്ഷ​ണ സേ​വ​ന മേ​ഖ​ല എ​ന്നി​വ​യാ​ണ്​ എ​മി​റേ​റ്റി​ന്‍റെ ജി.​ഡി.​പി​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ആ​രോ​ഗ്യ മേ​ഖ​ല, പൊ​തു​ഭ​ര​ണം, കൃ​ഷി, വ​നം, മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളും ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച നേ​ടി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റി​ന്‍റെ മൊ​ത്തം ജി.​ഡി.​പി​യു​ടെ 9 ശ​ത​മാ​നം സം​ഭാ​വ​ന ചെ​യ്ത​ത് നി​ർ​മാ​ണ മേ​ഖ​ല​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ 24 ശ​ത​മാ​നം സം​ഭാ​വ​ന ചെ​യ്യു​ന്ന മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​രം ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്. കോ​വി​ഡി​നു ശേ​ഷം യു.​എ.​ഇ വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യാ​ണ്​ ഷാ​ർ​ജ​യു​ടെ മു​ന്നേ​റ്റ​ത്തെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Shares:

Related Posts

Breaking News

ഷാർജയിൽ 50 ശതമാനം ഇളവോടുകൂടി ട്രാഫിക് പിഴയടക്കാം

ഷാർജ - 2023 മാർച്ച് 31ന് മുൻപുള്ള പിഴയൊടുക്കാൻ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​. ഇതിന്​ പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക്​ പൊയന്‍റ്​ എന്നിവയും റദ്ധാക്കുമെന്നും​ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ
Breaking News

യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​. 

ദുബായ് -  യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​ത്. നീണ്ട ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ്കി​ല്ലാ​തെ മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കും എ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലായിരുന്നു ദുബായിലെ പ്ര​വാ​സി​ക​ൾ.  സ്കൂ​ളു​ക​ളി​ൽ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക്​ ധ​രി​ക്കാ​തെ​യാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, സ്കൂ​ൾ ബ​സു​ക​ളി​ൽ മാ​സ്ക്​ ഇ​ട​ണ​മെ​ന്ന്​ പ​ല സ്കൂ​ളു​ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിക്കണമെന്നും അ​ധി​കൃ​ത​ർവ്യകതമാക്കിയിട്ടുണ്ട്. ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ളി​ൽ ഇ​പ്പോ​ഴും മാ​സ്ക്​ വേ​ണം. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​വ​ർ പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ത്യ​ക്കു​പു​റ​മെ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മാ​ല​ദ്വീ​പ്, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, സീ​ഷെ​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലേ​ക്കും മാ​സ്ക്​ വേ​ണം. ക​ന​ഡയിൽനിന്നെത്തുന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​സ്ക്​ വേ​ണ്ട. അ​തേ​സ​മ​യം, പ​ള്ളി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും മാ​സ്ക്​ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്.
Featured

അനധികൃതമായി യുവതിയുടെ ദൃശ്യം പകർത്തി യുവാവിന് പിഴ വിധിച്ച് കോടതി

അ​ബൂ​ദ​ബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ 10,000 ദി​ര്‍ഹം പി​ഴ വി​ധി​ച്ച്​ അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ​ഇ​തോ​ടൊ​പ്പം യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഒപ്പം പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. നിലവിലെ ക്രി​മി​ന​ല്‍
Leave a Reply

Your email address will not be published. Required fields are marked *