Breaking NewsFeatured

ദുബായിൽ ഡ്രൈ​വ​റി​ല്ലാ അ​ബ്ര​ക​ൾ പ​രീ​ക്ഷ​ണ​യാ​ത്ര ആ​രം​ഭി​ച്ച​താ​യി ആ​ർ.​ടി.​എ

ദുബായ് – ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളു​ടെ​യും ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന ഇ​ല​ക്​​ട്രി​ക്​ അ​ബ്ര​ക​ളും വ​രു​ന്നു. ദുബായിലെ ഏ​റ്റ​വും പ​ര​മ്പ​രാ​ഗ​ത​മാ​യ ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ അ​ബ്ര​ക​ളു​ടെ പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ആ​രം​ഭി​ച്ച​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദുബായ് ക്രീ​ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ചെ​ല​വു​കു​റ​ഞ്ഞ ഗ​താ​ഗ​ത മാ​ർ​ഗ​മാ​യ ഇ​വ​യി​ൽ എ​ട്ടു​പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​നാ​കും. ആ​ർ.​ടി.​എ​യു​ടെ അ​ൽ ഗ​ർ​ഹൂ​ദ് മ​റൈ​ൻ മെ​യ്ന്‍റ​ന​ൻ​സ് സെ​ന്‍റ​റി​ൽ നി​ർ​മി​ച്ച​താ​ണ്​ സ്വ​യം​പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്​​ട്രി​ക്​ അ​ബ്ര​ക​ൾ. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലും ഡി​സൈ​നി​ലും ത​ന്നെ​യാ​ണ്​ ഇ​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​ൽ​ജ​ദ്ദാ​ഫി​ൽ​നി​ന്ന് ദുബായ് ക്രീ​ക്കി​ലെ ഫെ​സ്റ്റി​വ​ൽ സി​റ്റി സ്റ്റേ​ഷ​നി​ലേ​ക്കാ​ണ്​ ഡ്രൈ​വ​റി​ല്ലാ അ​ബ്ര​യു​ടെ ആ​ദ്യ പ​രീ​ക്ഷ​ണ​യാ​ത്ര ന​ട​ത്തി​യ​ത്. ലോ​ക​ത്തി​ലെ ആ​ദ്യ ഡ്രൈ​വ​റി​ല്ലാ ഇ-​അ​ബ്ര​ക​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​മാ​ണ്​ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലും അ​റ്റ​കു​റ്റ​പ്പ​ണി ചെ​ല​വും കു​റ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് അ​ബ്ര​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ ആ​ർ.​ടി.​എ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. ഇ​തി​നു​ പു​റ​മെ ഡീ​സ​ൽ അ​ബ്ര​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ​വും കു​റ​വാ​യി​രി​ക്കും. പ​ര​മാ​വ​ധി ഏ​ഴു നോ​ട്ട് വേ​ഗ​മു​ള്ള ര​ണ്ട് ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ക​ളാ​ണി​തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴു മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് ലി​ഥി​യം ബാ​റ്റ​റി​ക​ൾ ഘ​ടി​പ്പി​ച്ച സം​വി​ധാ​ന​ത്തി​ൽ ഓ​ട്ടോ​ണ​മ​സ് ക​ൺ​ട്രോ​ൾ സി​സ്റ്റ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​രം കു​റ​ക്കാ​ൻ ഇ-​അ​ബ്ര​ക​ളു​ടെ ബോ​ഡി​യി​ൽ ഫൈ​ബ​ർ​ഗ്ലാ​സാ​ണ്​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. റ​ഡാ​റു​ക​ളും കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ച സം​വി​ധാ​ന​ത്തി​ലെ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ അ​ബ്ര​ക​ൾ സ​ഞ്ച​രി​ക്കു​ക. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ഒപ്പം തി​ര​മാ​ല​യും കാ​റ്റു​മു​ണ്ടെ​ങ്കി​ൽ​പോ​ലും ദി​ശ മാ​റാ​തെ നി​ശ്ച​യി​ച്ച ല​ക്ഷ്യ​ത്തി​ലേ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ ഇ​തി​ന്​ സാ​ധി​ക്കും. സ​ഞ്ചാ​ര പാ​ത​യി​ലെ ത​ട​സ്സ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും സി​സ്റ്റം ത​ക​രാ​റോ ഓ​പ​റേ​റ്റി​ങ്​ പ്ലാ​നി​ൽ​നി​ന്ന്​ മാ​റു​ക​യോ ചെ​യ്താ​ൽ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും. 2030ഓ​ടെ ദുബായിലെ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ളു​ടെ 25 ശ​ത​മാ​ന​വും സെ​ൽ​ഫ് ഡ്രൈ​വി​ങ്​ സം​വി​ധാ​ന​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ആ​ർ.​ടി.​എ ഇ-​അ​ബ്ര​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

Shares:

Related Posts

Featured

ഷാ​ർ​ജ​യി​ലെ റൗ​ണ്ട്​​എ​ബൗ​ട്ട്​ ഇ​ന്നു​ മു​ത​ൽ അ​ട​ച്ചി​ടും

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഒ​രു റൗ​ണ്ട്​ എ​ബൗ​ട്ട്​ ഞാ​യ​റാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. മു​വൈ​ല കോ​മേ​ഴ്‌​സ്യ​ൽ ഏ​രി​യ​യി​ലെ ഹോ​ളി ഖു​ർ​ആ​ൻ കോം​പ്ല​ക്‌​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്. ആ​ഗ​സ്റ്റ് 22 വെ​ള്ളി​യാ​ഴ്ച
Breaking News

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; പിഴ കൂട്ടിയും, നിയമം കടുപ്പിച്ചും അ​ബൂ​ദ​ബി പൊ​ലീ​സ്

അബുദാബി - ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നടത്തിയ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​യ​ര്‍ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന സാഹചര്യത്തിൽ അത്തരം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ വ്യവസ്ഥകൾ ഒന്നുകൂടി അക്കമിട്ടു നിരത്തുകയാണ് അ​ബൂ​ദ​ബി പൊ​ലീ​സ്. 2019ല്‍ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കു പ്രകാരം 894 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യത് ഇതിൽ 66
Gulf

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു.

മ​സ്ക​ത്ത്​ - ഒമാൻ സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ് മ​റ്റു​ള്ള​വ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ലേ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്തു. എം​ബ​സി ഹാ​ളി​ല്‍
Leave a Reply

Your email address will not be published. Required fields are marked *