News Kerala/IndiaThe Media Toc

നെടുമ്പാശ്ശേരിയിൽ 2332 ഗ്രാം സ്വർണം പിടി കൂടി.

ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വർണം നെടുമ്പാശ്ശേരിയിൽ പിടി കൂടി. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് ഇത്തരത്തിൽ 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു
തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു.

Shares:

Related Posts

News Kerala/India

ബലാത്സംഗ കേസ് എൽദോസ്​ കുന്നപ്പിള്ളിക്കെതിരെ അന്വേഷണം, ഉടൻ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം - എൽദോസ്​ കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ ഗൗരവമായ അന്വേഷണവും നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ഗൗരവമായ പരാതിയാണ് എൽദോസ്​ കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. പരാതിയിലെ കാര്യങ്ങൾ കണക്കിലെടുത്തു
Breaking News

സോളാർ സമരം വി.എസിന്റെ വാശി; ജോൺ ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ട് പുതിയ വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പായതിനു പിന്നിലെ സംഭവങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ പറ‍ഞ്ഞിട്ടാണെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
News Kerala/India

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കില്ല; ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് പാർലമെന്ററി സമ്മേളനത്തിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പങ്കെടുക്കില്ല. അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്നാണ് സന്ദർശനം റദ്ദാക്കിയതെന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസി അറിയിച്ചു. എന്നാൽ ഇറാനിൽനിന്നുള്ള പാർലമെന്ററി പ്രതിനിധിസംഘം സമ്മേളനത്തിൽ പങ്കെടുക്കും. ഒക്ടോബർ 26, 27
Leave a Reply

Your email address will not be published. Required fields are marked *